
konnivartha.com : കോന്നി അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 22 -മത് വാർഷികം കൊടുമൺ മഹാത്മാ ജനസേവന കേന്ദ്രത്തിൽ വച്ചു ആഘോഷിച്ചു. പ്രസിഡന്റ് റോബിൻ കാരാവള്ളിലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ബിനു കെ എസ്,. രഞ്ജു ചെങ്ങറ, ബിജു കുമ്പഴ, രാജേഷ് തിരുവല്ല, സി വി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചാരിറ്റബിള്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ചെങ്ങറ പ്രവാസി അസോസിയേഷനും സാമൂഹിക രംഗത്തെ പ്രവര്‍ത്തന മികവിന് ബിജു കുമ്പഴയ്ക്ക് അതുരസേവനരംഗത്തേ മഹനീയ പ്രവര്‍ത്തനത്തിന് രാജേഷ് പേരങ്ങാട്ടിന് എന്നിവര്‍ക്ക് ആദരവ് നല്‍കി.
കനൽ ബാന്റിലെ കലാകാരൻ ആദർശ് ചിറ്റാറും സംഘവും അവതരിപ്പിച്ച നാടൻപാട്ടും ഉണ്ടായിരുന്നു. 22 വർഷങ്ങൾക്ക് മുൻപ് കലാ സംഘടനയായി തുടക്കമിട്ട ഗോൾഡൻബോയ്സ് പിന്നീട് സൗഹൃദകൂട്ടായ്മ്മ യായി മാറുകയായിരുന്നു. നിലവിൽ ചാരിറ്റബിൾ സംഘമായാണ് പ്രവർത്തിക്കുന്നത്.