
konnivartha.com : ബിജു വി നായര്‍ . ഒരു പക്ഷെ ഇന്നത്തെ കോന്നിയുടെ സിനിമ പ്രേക്ഷകര്‍ക്ക് ഈ നാമം കേട്ട് പരിചയം ഇല്ല . കോന്നിയുടെ സ്വന്തം ആണ് ഈ പേര് . ഈ പേര് മറക്കുവാന്‍ കോന്നി വാര്‍ത്തയ്ക്ക് കഴിയില്ല . അത്ര മാത്രം സിനിമയെ സ്നേഹിച്ച ആളാണ് ബിജു വി നായര്‍. നടി ബിന്ദു പണിക്കരുടെ ആദ്യവിവാഹം .അത് ഇന്നും ഓര്‍ക്കുന്ന ആളുകള്‍ ഉണ്ട് .
കോന്നി നിവാസിയായബിജു വി നായരുമായി ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. പ്രണയ വിവാഹമായിരുന്നു.സംവിധായകൻ ബിജു വി നായർ ആയിരുന്നു താരത്തിന്‍റെ ഭർത്താവ്.
2003 ൽ ബിജു വി നായർ ഈ ലോകത്ത് നിന്നും വിടപറഞ്ഞിരുന്നു.പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെതുടർന്ന് ബിജു ബി നായർ മരണപ്പെടുകയായിരുന്നു.ബിജു നായരുടെ മരണത്തിനു ശേഷം 2009 ൽ നടൻ സായി കുമാറിനെ ബിന്ദു പണിക്കർ വിവാഹം ചെയ്തു.ആദ്യ ഭർത്താവിന്റെ മരണം വലിയ ആഘാതമുണ്ടാക്കി, ആൺ തുണ ആവശ്യമായി വന്നതിനാലാണ് വീണ്ടും വിവാഹിതയായത് .
മികച്ച വേഷങ്ങൾക്ക് ഒപ്പം ഹാസ്യവും നന്നായി കൈകാര്യം ചെയ്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമായിരുന്നു ബിന്ദു പണിക്കർ. സിനിമയിൽ പുരുഷന്മാർക്ക് മാത്രം പറ്റിയ ഒന്നല്ല കോമഡി മറിച്ച് സ്ത്രീകൾക്കും അതിഗംഭീരമായി ഇതിൽ തിളങ്ങാൻ സാധിക്കും എന്ന് തെളിയിച്ചു തന്ന നിരവധി താരങ്ങളുണ്ട് മലയാളത്തിൽ.കെപിഎസി ലളിത, ഉർവശി, ഫിലോമിന, സുകുമാരി അമ്മ, ബിന്ദു പണിക്കർ അങ്ങനെ നിരവധി മലയാളം നടിമാർ ഇതിന് ഉദാഹരണമാണ്. ഇന്നും മലയാളത്തിൽ ഓർത്തിരിക്കുന്ന മനോഹരമായ കോമഡി കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനേത്രികൾ കൂടിയാണ് ഇവർ. ഇതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് നടി ബിന്ദു പണിക്കർ.കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയും ആയിരുന്നു. ദാമോദര പണിക്കരുടേയും നീനയുടേയും മകളായാണ് താരം ജനിച്ചത്.
അസിസ്റ്റന്റ് ഡയറക്റ്റർഅസോസിയേറ്റ് ഡയറക്റ്റർ എന്നീ നിലകളില്‍ ഏറെ പേര് എടുത്ത ആളാണ് ബിജു വി നായർ.ദേശം എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ട് മുന്‍ നിരയില്‍ എത്തി . ദി ഡോൺ ,നാട്ടുരാജാവ്,മംഗല്യസൂത്രം,കമ്മീഷണർ എന്നീ സിനിമകളുടെ അസോസിയേറ്റ് സംവിധാനം ബിജു വി നായര്‍ നിര്‍വ്വഹിച്ചു . രുദ്രാക്ഷം ,മാഫിയ ,എല്ലാരും ചൊല്ലണ് എന്നീ സിനിമയുടെ അസിസ്റ്റന്റ് സംവിധാനം ബിജു വി നായര്‍ ചെയ്തു .ഷാജി കൈലാസ് എന്ന സംവിധായകന്‍റെ ഒട്ടു മിക്ക സിനിമയുടെ കൂടെ പ്രവര്‍ത്തിച്ചു.
കോന്നിയുടെ സിനിമാ പേരുകളില്‍ ബിജു വി നായര്‍ എടുത്തു പറയുന്ന പേരുകള്‍ ആണെങ്കിലും എല്ലാവരും മറന്ന ഈ പേര് കോന്നിവാര്‍ത്ത ഇന്ന് പ്രസിദ്ധീകരിക്കുന്നു . കോന്നിക്കാര്‍ക്ക് പ്രതികരിക്കാം . കാരണം ഈ കോന്നി നാട് കൂടെ നിന്ന ഒരുപാട് പേരുകള്‍ മറന്നു .അത് ഓര്‍മ്മിച്ചു എടുത്തു ജനത്തില്‍ എത്തിക്കാന്‍ കോന്നി വാര്‍ത്ത ഉണ്ട് .