Trending Now

നീരജിന്റെ ബലൂണ്‍ രൂപം സ്ഥാപിച്ചു; ഫോട്ടോ വണ്ടി 26 ന് ജില്ലയില്‍

 

പത്തനംതിട്ട ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ പ്രചരണാര്‍ഥം കേരള ഗെയിംസിലെ ഭാഗ്യചിഹ്നമായ നീരജിന്റെ ബലൂണ്‍ രൂപം സ്ഥാപിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്് കെ അനില്‍കുമാര്‍ നിര്‍വഹിച്ചു.

പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബോബി എബ്രഹാം, എസ്. ഷീന, റോബിന്‍ വിളവിനാല്‍, ആര്‍. ബിജു മുഹമ്മദ് ഷാ, കെ.ബി റിജിന്‍, സുരേന്ദ്രന്‍ നായര്‍, ജില്ലാ ഒളിമ്പിക്ക് അസോസിയേഷന്‍ സെക്രട്ടറി ആര്‍ പ്രസന്നകുമാര്‍ എന്നിവര്‍ പങ്കെടുത്തു. അതോടൊപ്പം കേരള ഒളിമ്പിക് ഗെയിംസിന്റെ പ്രചരണാര്‍ഥം പര്യടനം നടത്തുന്ന ഫോട്ടോ വണ്ടി26 ന് രാവിലെ 9.30ന് തിരുവല്ലയിലും, ഉച്ചക്ക് 2.30 ന് പത്തനംതിട്ടയിലും സ്വീകരിക്കും.

error: Content is protected !!