Trending Now

മഴയാത്ര ശ്രദ്ധേയമാകുന്നു

 

konnivartha.com : മഴ എന്നും പുതുമ നിറയ്ക്കും . മഴ താളവും ചലനവുമാണ്. ശബ്ദവും സംഗീതവുമാണ്. സാന്ത്വനവും സ്നേഹവുമാണ്.മഴയുടെ ഇളം തലോടലില്‍ പിറവിയെടുത്ത മഴയാത്ര ശ്രദ്ധേയമാകുന്നു. കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പ്രവീണ്‍ പ്ലാവിളയില്‍ കഥയും സംഭാഷണം രചിച്ച മഴയാത്ര എന്ന ഹ്രസ്വചിത്രം 20 മിനിറ്റ് കൊണ്ട് മനസ്സിലേക്ക് കുറെ ചിന്തകളെ പടര്‍ത്തുന്നു .’

 

 

 

നന്മകളുടെയും സ്‌നേഹത്തിന്റെയും തിരിച്ചുവരവിന്റെ കഥകൂടിയാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള മഴയാത്ര നമ്മോട് പറയുന്നത് . മുത്തശിയുടെ സ്‌നേഹ വാത്സല്യങ്ങളില്‍ ജീവിക്കുമ്പോഴും പുസ്തകങ്ങങ്ങളെ ഹൃദയത്തോട് ചേര്‍ക്കുന്ന കഥാനായകന്‍. മഴ അയാളുടെ ജീവനും ജീവിതവുമായിരുന്നു. അവിചാരിതമായി മറ്റൊരു നാട്ടിലേക്ക് കുടിയേറേണ്ടി വരുമ്പോഴും അവന്റെയുള്ളിലെ മഴക്കുളിര്‍ മായുന്നില്ല. അവന്‍റെ മഴയോര്‍മകളും ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം ആസ്വാദകരോട് സംവദിക്കുന്നത്.മഴയാത്ര ഈ കാലഘട്ടത്തിന്‍റെ നേര്‍ വഴിയാണ് കാണിച്ചു തരുന്നത് .

 

തിരക്കഥ, സംവിധാനം: അഭിജിത്ത് ഹരി, നിര്‍മാണം: അമ്പിളി പ്രവീണ്‍, കഥ, സംഭാഷണം: പ്രവീണ്‍ പ്ലാവിളയില്‍, ക്യാമറ: ദിലീപ് ഈശ്വര്‍, എഡിറ്റര്‍: ശ്രീതിഷ് സതീഷ്, സംഗീതം: ശിവാനി ശങ്കര്‍, സംഗീത സംവിധാനം: ഉണ്ണി കൃഷ്ണന്‍, കലാസംവിധാനം: കൃഷ്ണകുമാര്‍, മേക്കപ്പ്: സുധീഷ് എരുവായ്, രതീഷ് നരുവാംമൂട്.

 

error: Content is protected !!