Trending Now

ഗവിയിലേക്കുള്ള മൂഴിയാർ- കക്കി റോഡിലേക്ക് മരവും,കല്ലും വീണു

 

konnivartha.com :കഴിഞ്ഞ രാത്രി ഉണ്ടായ കനത്ത മഴയെ തുടർന്ന് മൂഴിയാറിൽ റോഡിന് കുറുകെ മരവും കല്ലും വീണ് ഗതാഗത തടസം ഉണ്ടായി.സീതത്തോട് നിന്നും ഗവിയിലേക്കുള്ള മൂഴിയാർ- കക്കി റോഡിലേക്കാണ് മരവും,കല്ലും വീണത്. കെഎസ്ആർടിസി ബസും വിനോദസഞ്ചാരികളും കുടുങ്ങി.

 

 

കെഎസ്ഇബി അധികൃതരും , യാത്രക്കാരും ചേർന്ന് മരങ്ങള്‍ എടുത്തു മാറ്റുകയും കല്ലും മണ്ണും നീക്കം ചെയ്യുകയും ചെയ്തതോടെ ഗതാഗതം പുനസ്ഥാപിച്ചു. മേഖലയില്‍ കനത്ത മഴയാണ് . റോഡിനോട് ചേര്‍ന്നുള്ള മരങ്ങള്‍ ഏതു നിമിഷവും കടപുഴകി റോഡില്‍ വീഴുന്ന അവസ്ഥയിലാണ് .

report: anu elakolloor 

error: Content is protected !!