കലഞ്ഞൂരില്‍ കാട്ടു പന്നികള്‍ : കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥ

 

konnivartha.com : പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നുവെന്ന് പരാതി.പഞ്ചായത്തിലെ കൂടുതൽ ആൾക്കാരും കൃഷി ഉപജീവനമാക്കിയവരാണ് .ഇവിടങ്ങളിൽ ആണ് കാട്ടുപന്നികൾ സ്വൈര്യവിഹാരം നടത്തുന്നത് . ഭൂരിപക്ഷം ആൾക്കാരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് പ്രദേശശവാസികൾ പറഞ്ഞു.

പത്താം വാർഡിലെ ഗോപിനാഥൻ നായരുടെ കൃഷിയിടത്തിലെ നിരവധി ഏത്തവാഴകളാണ് പന്നികൾ നശിപ്പിച്ചത്.ടിൻ ഷീറ്റ് വെച്ച് താത്കാലികമായി സംഭരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ടങ്കിലും അത് തകർത്തുകൊണ്ടാണ് കാട്ടുപന്നികൾ കൃഷിവിളകൾ നശിപ്പിച്ചത്.അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

 

റിപ്പോര്‍ട്ട് : അനു ഇളകൊള്ളൂര്‍ 

error: Content is protected !!