Trending Now

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു

 

കോവിഡ് നാലാം തരംഗം ഭീഷണിക്കിടെ ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വീണ്ടും വർധിക്കുന്നു.ഏപ്രില്‍ ആദ്യവാരത്തില്‍ കേസുകള്‍ കുത്തനെ കൂടുകയാണ്.

 

ഗാസിയാബാദിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളായ പത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നോയിഡയില്‍ ഒരു സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കും പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

 

 

ഇന്ദിരപുരത്തെ ഒരു സ്‌കൂള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു.കോവിഡ് XE വകഭേദമാണോ എന്നത് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പറയാനാവൂ എന്നാണ് ഗാസിയാബാദ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്.രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായാണ് അധികൃതര്‍ പറയുന്നത്

 

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.  മൻസുഖ് മാണ്ഡവ്യയുടെ  അധ്യക്ഷതയിൽ  , കൊവിഡ്-19ന്റെ പുതിയ ‘എക്‌സ്ഇ വകഭേദത്തെ കുറിച്ച് നടന്ന അവലോകന യോഗത്തിൽ രാജ്യത്തെ പ്രധാന  ആരോഗ്യ വിദഗ്ധരും  ഉദ്യോഗസ്ഥരും പങ്കെടുത്തു.  രാജ്യത്തെ കോവിഡ് -19 കേസുകൾ അവലോകനം ചെയ്യുമ്പോൾ, പുതിയ വകഭേദങ്ങളുടെയും  കേസുകളുടെയും നിരന്തരമായ നിരീക്ഷണവും ,ശ്രദ്ധയും  വർദ്ധിപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങളുടെയും, വിഭവങ്ങളുടെയും രംഗത്ത്   , കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ  മരുന്നുകളുടെ ലഭ്യത നിരന്തരം അവലോകനം ചെയ്യാൻ ഡോ. മാണ്ഡവ്യ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.  ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷൻ  യജഞം പൂർണ്ണ വേഗതയിൽ നടത്തണമെന്നും അർഹരായ എല്ലാവർക്കും വാക്‌സിനേഷൻ നൽകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

യോഗത്തിൽ ഡോ.വി.കെ. പോൾ,  നീതി ആയോഗ് അംഗം (ആരോഗ്യം), ആരോഗ്യ സെക്രട്ടറി ശ്രീ.  രാജേഷ് ഭൂഷൺ, എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേരിയ, ഐസിഎംആർ ഡിജി ഡോ ബൽറാം ഭാർഗവ, ഡോ. എൻ കെ അറോറ, എൻടിജിഐ ,ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!