Trending Now

കല്ലേലി ചെക്ക് പോസ്റ്റിനു സമീപം മരങ്ങൾ ഒടിഞ്ഞു വീണു :14 പോസ്റ്റ്‌ ഒടിഞ്ഞു

 

Konnivartha. Com :ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ കല്ലേലി ചെക്ക് പോസ്റ്റിനു സമീപവും അരുവാപ്പുലത്തും വ്യാപകമായി മരങ്ങൾ ഒടിഞ്ഞു റോഡിൽ വീണു. കൊക്കാത്തോടിന് ഉള്ള 11 കെ വി ലൈനിനു മുകളിൽ മരങ്ങൾ വീണു 14 ഇലക്ട്രിക്ക് പോസ്റ്റുകൾ ഒടിഞ്ഞു.

കല്ലേലി വനം ചെക്ക് പോസ്റ്റിനു സമീപം 4 മരങ്ങൾ റോഡിൽ വീണു. ഏറെക്കുറെ മരങ്ങൾ അഗ്നി ശമന വിഭാഗം മുറിച്ചു മാറ്റി. ഒരു മരം വെളുപ്പിനെ വീണു.

 

കോന്നി മേഖലയിൽ ശക്തമായ മഴയും കാറ്റും ഇടിയുമാണ് ഇന്നലെ വൈകിട്ട് ഉണ്ടായത്.മഴയത്ത് മണ്ണ് കുതിർന്നതിനാൽ വലിയ തേക്ക് മരങ്ങൾ ആണ് വ്യാപകമായി നിലം പൊത്തിയത്. മഴ പെയ്തു ഇലകളിൽ ഭാരം കൂടിയതോടെ തേക്ക് മരങ്ങൾ കടപുഴക്കി.

ബുധനാഴ്ച്ച പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖാപിച്ചിട്ടുണ്ട്.

error: Content is protected !!