Trending Now

കൃഷി നാശത്തെ തുടർന്ന് നെൽക്കർഷകൻ ആത്മഹത്യ ചെയ്തു

തിരുവല്ല : കൃഷി നാശത്തെ തുടർന്ന് നിരണത്ത് നെൽക്കർഷകൻ ആത്മഹത്യ ചെയ്തു. നിരണം വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടിൽ രാജീവനെയാണ് ഇയാൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പാടശേഖരത്തിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പിൽ ഇന്നലെ രാത്രിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൃഷി ആവശ്യത്തിനായി ഇയാൾ ബാങ്കുകളിൽ നിന്നും അയൽ കൂട്ടങ്ങളിൽ നിന്നും വായപ് എടുത്തിരുന്നു. കഴിഞ്ഞ വർഷത്തെ വേനൽ മഴ മൂലം കൃഷി നശിച്ച് രാജീവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു.

സർക്കാർ ധനസഹായമായി നാമമാത്രമായ തുക മാത്രമാണ് ലഭിച്ചത്. ഇതിനെതിരെ 10 കർഷകർ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. റിട്ടിലെ ഹർജിക്കാരനായിരുന്നു രാജീവ് .

ഈ വർഷവും 10 ഏക്കറോളം നെൽവയൽ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചെങ്കിലും ഇക്കുറിയും മഴ ചതിച്ചു. വായ്പ്പതുക തിരിച്ചടയ്ക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അത്മ്ഹത്യയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

തിരുവല്ലയില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി കൃഷിമന്ത്രി പി പ്രസാദ്. മരിച്ച രാജീവന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി.

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൻ്റെ ഉത്തരവാദി സര്‍ക്കാരെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കൃഷിനാശം സംഭവിച്ചാൽ നഷ്ടപരിഹാരം നല്‍കുന്നതിലെ സര്‍ക്കാർ അലംഭാവമാണ് ആത്മഹത്യകള്‍ക്ക് കാരണം. കൃഷിനാശത്തിൻ്റെ വ്യക്തമായ കണക്കുകൾ ക്യഷിവകുപ്പിൻ്റെ കൈയിൽ ഇല്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.