
KONNI VARTHA.COM : കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷന്റെ പരിധിയിൽ വരുന്ന മണ്ണീറയിൽ 2021 – 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി ബ്ലോക്ക് പഞ്ചായത്ത് തണ്ണിത്തോട് ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് പൊക്കവിളക്കുകൾ സ്ഥാപിച്ചു.
മണ്ണീറ കത്തോലിക്ക പള്ളിപ്പടി, പുരാതന ക്ഷേത്രമായ തലമാനം മഹാശിവക്ഷേത്രം പടി എന്നിവിടങ്ങളിലാണ് പൊക്കവിളക്കുകൾ സ്ഥാപിച്ചിട്ടുള്ളത്. കാട്ടുമൃഗങ്ങളുടെ ശല്യം ഏറെ അനുഭവിക്കുന്ന ഈ പ്രദേശങ്ങളിൽ പൊക്കവിളക്ക് സ്ഥാപിച്ചതിലൂടെ പ്രദേശവാസികൾക്ക് ആശ്വാസമാകും.
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ കുട്ടപ്പൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. പി.വി. രശ്മി, പ്രവീൺ പ്ലാവിളയിൽ, പ്രീത പി.എസ്, ഷാജി ശങ്കരത്തിൽ, എൻ.പി ത്യാഗരാജൻ, ആന്റണി മണ്ണീറ, തന്ത്രി സുനിൽ കുമാർ, സിജോ മണ്ണീറ, വർഗ്ഗീസ് ബേബി, പി.ജെ.വർഗ്ഗീസ്, സ്മിതേഷ്, വീണ പ്രദീപ് എന്നിവർ പ്രസംഗിച്ചു.