Trending Now

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പേവാർഡ് നവീകരണം പൂർത്തിയാകുന്നു

 

konnivartha.com : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പേവാർഡ് റൂമുകളുടെ നവീകരണം പൂർത്തിയാകുന്നു ഏറെനാളായി പ്രവർത്തനരഹിതമായിരുന്ന പേവാർഡിൻ്റെ നവീകരണത്തിന് 30 ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത് .രണ്ടു നിലകളിലായി ഡീലക്സ് റൂമുകൾ അടക്കം 24 റൂമുകൾ ആണ് ഉള്ളത്.

ഡീലക്സ് മുറികളിൽ എയർകണ്ടീഷൻ സൗകര്യവും എല്ലാ മുറികളിലും വാട്ടർഹീറ്റർ, ടിവി, ഇൻറർനെറ്റ് സൗകര്യവുമുണ്ടാകും. എല്ലാ റൂമിലും അറ്റാച്ച്ഡ് ബാത്റൂം സൗകര്യമുണ്ട്. പേവാർഡ് പാസ്സേജിന് രണ്ടുവശവും ജിപ്സം സീലിംഗ് ഉണ്ടാവും സ്റ്റെയർകെയ്സും , കോമൺ ഏരിയയും പാനലിങ്ങ് ചെയ്യും. സമ്പൂർണ്ണ ശുചിത്വം ലക്ഷ്യമാക്കി ശുചീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീയെ ഏൽപ്പിക്കാൻ HMC സമിതി യോഗത്തിൽ തീരുമാനം എടുക്കും.

നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് ടി സക്കീർഹുസൈൻ വിലയിരുത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇന്ദിരാ മണിയമ്മ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത് കുമാർ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അംബികാ വേണു വാർഡ് കൗൺസിലർ സിന്ധു എച്ച് എം സി പ്രതിനിധികളായ എം.ജെ.രവി, ജയപ്രകാശ്, ഷാഹുൽ ഹമീദ് മുനിസിപ്പൽ എൻജിനീയർ സുധീർ രാജ് സൂപ്രണ്ട് ഡോക്ടർ താജ് പോൾ ആർഎംഒ ഡോക്ടർ ആശിഷ് ഡോക്ടർ ജിബി തുടങ്ങിയവർഒപ്പമുണ്ടായിരുന്നു. പത്തനംതിട്ടയിലെ പ്രധാന ആരോഗ്യ കേന്ദ്രമായ ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഈ വർഷം കൂടുതൽ തുക വകയിരുത്തുമെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു.

error: Content is protected !!