Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ / ജോലി ഒഴിവ്

ശ്മശാനം നിര്‍മാണത്തിന് ഭൂമി വാങ്ങി

 

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ശ്മശാനം ഭൂമി വാങ്ങല്‍ പദ്ധതിയുടെ ഭാഗമായി ഒരു ഏക്കര്‍ 96 സെന്റ് സ്ഥലം ഇളമണ്ണൂര്‍ സ്‌കിന്നര്‍പുരം എസ്റ്റേറ്റില്‍ മരുതിമൂടിന് തെക്കുവശത്തായി വാങ്ങി. സ്ഥലം വാങ്ങിയതിന്റെ ആധാരം രജിസ്റ്റര്‍ ചെയ്തത് സബ് രജിസ്ട്രാര്‍, പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. കിഫ്ബി പദ്ധതിയുടെ സഹായത്തോടെ ആധുനിക രീതിയിലുള്ള ശ്മശാനം നിര്‍മാണത്തിനാണ് പഞ്ചായത്ത് കമ്മറ്റി ലക്ഷ്യമിടുന്നത്. ലൈഫ്, പി.എം.എ.വൈ തുടങ്ങിയ ഭവന പദ്ധതികള്‍ പ്രകാരമുള്ള ഗുണഭോക്താക്കളും കോളനി പ്രദേശത്ത് അധിവസിക്കുന്നവരും അഞ്ച് സെന്റില്‍ താഴെ വസ്തു ഉള്ളവര്‍ക്കും അടിയിന്തിര പ്രാധന്യമുള്ള ഒന്നാണ് പൊതുശ്മശാനം. അധികം ജനവാസ മേഖലയല്ലാത്ത നിര്‍ദിഷ്ട പ്രദേശത്ത് പദ്ധതി നടപ്പാക്കുന്നതിന് ഡി.പി.ആര്‍ തയാറാക്കി നല്‍കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. ശ്മശാനത്തിന് ആവശ്യമായ റോഡ് പുനരുദ്ധാരണം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. 2024 വര്‍ഷത്തോടുകൂടി പൊതുശ്മശാനം പൂര്‍ത്തീകരിക്കുന്നതിനാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചു വരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ പറഞ്ഞു.

 

റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ 10480-18300/ രൂപ ശമ്പള നിരക്കില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/ സ്റ്റോര്‍ കീപ്പര്‍/ എന്യൂമറേറ്റര്‍ (ഫസ്റ്റ് എന്‍സിഎ-എല്‍സി/എഐ) ( കാറ്റഗറി നമ്പര്‍ – 59/2018) തസ്തികയുടെ 30.10.2019 തീയതിയില്‍ നിലവില്‍ വന്ന 571/2019/ഒഎല്‍ഇ നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 11.11.2020 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ടി തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും പ്രസ്തുത റാങ്ക് പട്ടികയില്‍ നിന്നും എല്‍സി/എഐ വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ടി റാങ്ക് പട്ടിക 11.11.2020 തീയതിയില്‍ റദ്ദായിരിക്കുന്നു.

 

 

റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍സിഎ-എസ്‌ഐയുസി നാടാര്‍) ( കാറ്റഗറി നമ്പര്‍ – 458/2017) തസ്തികയ്ക്ക് 22200-48000/ രൂപ ശമ്പള നിരക്കില്‍ 04.03.2020 തീയതിയില്‍ നിലവില്‍ വന്ന 115/2020/എസ്എസ് മൂന്ന് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 30.03.2020 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ടി തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും പ്രസ്തുത റാങ്ക് പട്ടികയില്‍ നിന്നും എസ്‌ഐയുസി നാടാര്‍ വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ടി റാങ്ക് പട്ടിക 30.03.2020 തീയതിയില്‍ റദ്ദായിരിക്കുന്നു.

 

മൈലപ്ര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ അക്രഡിറ്റഡ് ഓവര്‍സിയറെ നിയമിക്കുന്നു.
യോഗ്യത-സര്‍ക്കാര്‍/കേരള യൂണിവേഴ്സിറ്റി അംഗീകൃതമോ അഥവാ തത്തുല്ല്യമോ ആയ മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ.

 

അപേക്ഷകള്‍ ഏപ്രില്‍ 20ന് വൈകിട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കേണ്ടതാണ്. അപേക്ഷകളില്‍ ഉദ്യോഗാര്‍ഥികളുടെ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. ബയോഡേറ്റയും തിരിച്ചറിയില്‍ രേഖ, യോഗ്യത എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും ഉള്ളടക്കം ചെയ്യണം. അസല്‍ രേഖകളുടെ പരിശോധന, അഭിമുഖ തീയതി എന്നിവ പിന്നീട് അറിയിക്കും.

 

 

അംഗന്‍വാടി ഉദ്ഘാടനം(8)
കോഴഞ്ചരി ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിര്‍മിച്ച അംഗല്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ എട്ടിന് രാവിലെ 11ന് കീഴുകര അംഗന്‍വാടിയില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനി ജോസഫിനെയും അംഗന്‍വാടി കെട്ടിടം നിര്‍മിക്കാന്‍ വസ്തു സൗജന്യമായി വിട്ടു നല്‍കിയ വാലെപ്പറമ്പില്‍ തോമസ് ഫിലിപ്പിനെയും ആദരിക്കും.

വാര്‍ഡ് മെമ്പര്‍ റ്റി.റ്റി. വാസു അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് മിനി സുരേഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമിത ഉദയകുമാര്‍, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോയി ഫിലിപ്പ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത ഫിലിപ്പ്, വാര്‍ഡ് മെമ്പര്‍മാരായ ബിജോ പി. മാത്യു, ബിജിലി പി. ഈശോ, മേരിക്കുട്ടി ടീച്ചര്‍, റാണി കോശി, തോമസ് ചാക്കോ, സാലി ഫിലിപ്പ്, ഗീതു മുരളി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എം.സി. ക്ലാഡിയ, പഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പി തുടങ്ങിയവര്‍ പങ്കെടുക്കും.

വോട്ടര്‍ പട്ടികയില്‍ ഉള്‍ക്കുറിപ്പുകള്‍ തിരുത്താം

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുള്ള കൊറ്റനാട്, റാന്നി – അങ്ങാടി, കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മാര്‍ച്ച് 16ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും അപേക്ഷകള്‍ ഈ മാസം പതിനൊന്ന് മുതല്‍ പതിമൂന്ന് വരെ അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ സ്വീകരിക്കുമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

 

 

ഫോട്ടോവണ്ടിക്ക് പത്തനംതിട്ടയിലും
തിരുവല്ലയിലും സ്വീകരണം

കേരളാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരളാ ഒളിമ്പിക് ഗെയിംസിനു മുന്നോടിയായി കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ പര്യടനം നടത്തുന്ന ഫോട്ടോ വണ്ടിക്ക് പത്തനംതിട്ടയിലും തിരുവല്ലയിലും സ്വീകരണം നല്കും. കായിക കേരളത്തിന്റെ ചരിത്രം പറയുന്ന ചിത്രങ്ങളാകും ഫോട്ടോ വണ്ടിയില്‍ ക്രമീകരിക്കുക. പത്തനംതിട്ട പ്രസ് ക്ലബില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.

പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ. പ്രകാശ്ബാബു, പ്രസ്‌ക്ലബ് സെക്രട്ടറി ബിജു കുര്യന്‍, ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് തോമസ് മാത്യു, സി.ഡി. ജയന്‍ എന്നിവര്‍ പങ്കെടുത്തു.

പരിപാടിയുടെ വിപുലമായ നടത്തിപ്പിനായി പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം രക്ഷാധികാരിയായ സമിതിയെയും തെരഞ്ഞെടുത്തു. ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.പ്രകാശ് ബാബു (ചെയര്‍മാന്‍), പ്രസ്‌ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ (ജനറല്‍ കണ്‍വീനര്‍), ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍.പ്രസന്നകുമാര്‍ (കണ്‍വീനര്‍) എന്നിവരുള്‍പ്പെടുന്ന സംഘാടകസമിതി രൂപീകരിച്ചു. പ്രാദേശിക സംഘാടകസമിതി യോഗം ഏപ്രില്‍ ഒന്‍പതിന് വൈകുന്നേരം നാലിന് തിരുവല്ലയില്‍ ചേരും.

 

ലോകാരോഗ്യദിനാചരണം: സിഗ്‌നേച്ചര്‍ ക്യാംപെയന്‍ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോകാരോഗ്യദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ കളക് ടറേറ്റില്‍ സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ ക്യാംപെയ്ന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിത കുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. പി.എന്‍. പത്മകുമാരി, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.സന്തോഷ് കുമാര്‍, ഡോ.നിരണ്‍ ബാബു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ ആര്‍. ദീപ, വി.ആര്‍. ഷൈലാ ഭായ് തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ബോധവല്‍ക്കരണ സെമിനാര്‍, സ്‌കിറ്റ്, എക്സിബിഷന്‍ തുടങ്ങിയവ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിത കുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ്പോള്‍ പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. പി.എന്‍. പത്മകുമാരി വിഷായവതരണം നടത്തി. സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ഡോ. ഡി. ബാലചന്ദര്‍ ബോധവത്ക്കരണ ക്ലാസ് നയിച്ചു.
അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ജിബി വര്‍ഗീസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എ. സുനില്‍കുമാര്‍, ജില്ലാ നഴ്സിംഗ് ഓഫീസര്‍ സി.കെ. അന്നമ്മ, നഴ്സിംഗ് സൂപ്രണ്ട് കെ. മിനിമോള്‍, ജില്ലാ പാലിയേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍ അനു അലക്സ് എന്നിവര്‍ പങ്കെടുത്തു. നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.

 

 

ജില്ലാ ശുചിത്വമിഷനില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (ഐഇസി) യുടെ ഓരോ ഒഴിവിലേക്കും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോഡ് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ന്റെ ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്)ആയി അപേക്ഷിക്കുന്നവര്‍ 43400-91200 ശമ്പള സ്‌കെയിലില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരും സയന്‍സ് ബിരുദധാരികളോ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ/ ബിരുദധാരികളോ ആയിരിക്കണം.

അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (ഐഇസി)തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 39300-83000 എന്ന ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്നവരും, വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തന മേഖലയില്‍ താത്പര്യമുള്ളവരുമാകണം. പബ്ലിക് റിലേഷന്‍, ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, എംഎസ്ഡബ്ല്യു എന്നിവയിലേതെങ്കിലും അധിക യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ളവര്‍ കെഎസ്ആര്‍ പാര്‍ട്ട്(1)റൂള്‍ 144 പ്രകാരമുള്ള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ഈ മാസം ഇരുപതിന് മുന്‍പായി എക്സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, മൂന്നാം നില, റവന്യു കോംപ്ലക്സ്, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം -695033 എന്ന വിലാസത്തില്‍ ലഭ്യമാകും വിധം നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.sanitation.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

error: Content is protected !!