Trending Now

ജോലി ഒഴിവുകള്‍

konnivartha.com : കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കരിയർ സെന്റർ ഏപ്രിൽ 20ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

 

നാട്ടിക ആയുർവേദിക് ഹെൽത്ത് റിസോർട്ട്, ഇസാഫ് കോ-ഓപ്പറേറ്റീവ് എന്നീ സ്ഥാപനങ്ങളിലേക്ക് ബിരുദം, ഹോട്ടൽ മാനേജ്‌മെന്റ് യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 97 ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 18ന് ഉച്ചയ്ക്ക് 12നു മുൻപായി https://bit.ly/3LylSOD എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.

 

ജോലി ഒഴിവ്

 

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലേക്കായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യോഗ്യത : എസ്.എസ്.എല്‍.സി, ഡിഗ്രി, പ്ലസ്ടു, ഡിപ്ലോമ, ഐ.ടി.ഐ, ഡി.ഫാം, ബി.ഫാം, പി.ജി, ബി.കോം/ എം.കോം/എം.ബി.എ (ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്) ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ് താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ഏപ്രില്‍ 13-ന് രാവിലെ 10 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2427494, 0484-2422452 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

അനസ്‌തേഷ്യാ ടെക്‌നീഷ്യന്‍ താത്കാലിക നിയമനം

 

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അനസ്‌തേഷ്യാ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ് ഡിഎംഇ അംഗീകൃത ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയറ്റര്‍ ആന്റ് അനസ്‌തേഷ്യാ ടെക്‌നോളജി, കേരള പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ആറ് മാസത്തെ പ്രവര്‍ത്തി പരിചയം. താത്പര്യമുളളവര്‍ യോഗ്യത, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം ഏപ്രില്‍ 13-ന് രാവിലെ 10.30 ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ സി.സി.എം ഹാളില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

 

താൽക്കാലിക സീനീയോറിറ്റി ലിസ്റ്റ്

പൊതുമരാമത്ത്‌വകുപ്പിൽ 2018 ഏപ്രിൽ 01 മുതൽ 2021 ഡിസംബർ 31 വരെ നിയമിതരായ എൽ.ഡി.ടൈപ്പിസ്റ്റുകളുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ്: www.pwd.kerala.gov.in.

കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

മൈലപ്ര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ അക്രഡിറ്റഡ് ഓവര്‍സിയറെ നിയമിക്കുന്നു.
യോഗ്യത-സര്‍ക്കാര്‍/കേരള യൂണിവേഴ്സിറ്റി അംഗീകൃതമോ അഥവാ തത്തുല്ല്യമോ ആയ മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ.

 

അപേക്ഷകള്‍ ഏപ്രില്‍ 20ന് വൈകിട്ട്  അഞ്ചിനകം ഗ്രാമപഞ്ചായത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ  ലഭ്യമാക്കേണ്ടതാണ്. അപേക്ഷകളില്‍ ഉദ്യോഗാര്‍ഥികളുടെ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. ബയോഡേറ്റയും തിരിച്ചറിയില്‍ രേഖ, യോഗ്യത എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും ഉള്ളടക്കം ചെയ്യണം. അസല്‍ രേഖകളുടെ  പരിശോധന, അഭിമുഖ തീയതി എന്നിവ പിന്നീട് അറിയിക്കും.

 

തൊഴിൽമേള 20ന്

തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ (NCSC for ST/STs) പട്ടികജാതി/വർഗ ഉദ്യോഗാർഥികൾക്കായി ഏപ്രിൽ 20ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുകൾ.  ബ്രാഞ്ച് മാനേജർ, ഏജൻസി മാനേജർ, ജൂനിയർ സെയിൽസ് മാനേജർ തസ്തികകളിൽ നിയമനത്തിനായാണ് മേള.

ബ്രാഞ്ച് മാനേജർക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദവും 25-40 വയസ് പ്രായപരിധിയുമാണ് യോഗ്യത. ഏജൻസി മാനേജർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും 25-40 വയസ് പ്രായപരിധിയും വേണം. ജൂനിയർ സെയിൽസ് മാനേജർക്ക് പ്ലസ് ടു ഉം 25-55 വയസ് പ്രായപരിധിയുമാണ് വേണ്ടത്.

 

യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 17നകം https://forms.gle/KKxRiz2TKWUdgwVW8 എന്ന ലിങ്കിൽ രജിസ്റ്റർ ചയ്യണം. ഇന്റർവ്യൂവിനു ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റും ഹാജരാക്കണം.
വിശദവിവരങ്ങൾക്ക് ‘National Career Service Centre for SC/ST’ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0471-2332113, 8304009409.