റാന്നിയില്‍ ചങ്ങാതിപദ്ധതി സര്‍വെ പരിശീലനം

Spread the love

അതിഥി തൊഴിലാളികളെ സാക്ഷരരാക്കുന്നതിന് ജില്ലാ സാക്ഷരതാമിഷനും റാന്നി അങ്ങാടി പഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായി സര്‍വെ  പരിശീലനം  നടത്തി. റാന്നി അങ്ങാടി പഞ്ചായത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളിലെ നിരക്ഷരരെ കണ്ടെത്തുന്നതിനാണ് സര്‍വെ.

 

റാന്നി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി, പത്താംതരം തുല്യതാ പഠിതാക്കള്‍, സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, കായംകുളം എംഎസ്എം കോളജിലെ എന്‍എസ്എസ്  വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് സര്‍വെ വോളന്റിയേഴ്‌സ്.

 

റാന്നിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സര്‍വെ പരിശീലനം റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.വി. അനില്‍ ക്ലാസ് നയിച്ചു. റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി  ലീല ഗംഗാധരന്‍, ബ്ലോക്ക് പ്രേരക് ബിന്ദു, പ്രേരക്മാരായ ലിസി ലേഖ, ഷൈനി സുകുമാരി, സുമംഗല തുടങ്ങിയവര്‍ സംസാരിച്ചു.

Related posts