Trending Now

കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ശാസ്ത്ര റഫറൻസ് ലൈബ്രറിക്ക് തുടക്കമാകുന്നു

 

 

KONNI VARTHA.COM : കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പുസ്തക സമാഹരണ പരിപാടിയുടേയും അംഗത്വ പ്രവർത്തനത്തിന്റെയും ഔപചാരികമായ ഉദ്ഘാടനം സാംസ്ക്കാരിക പ്രവർത്തകൻ Dr.കെ.വിജയകൃഷ്ണൻ നിർവഹിച്ചു.

സ്ക്കൂൾ കോളേജ് വിദ്യാർത്ഥികളെ ലൈബ്രറിയുമായി അടുപ്പിക്കുന്നതിന് ബാലോത്സവം, സാഹിത്യസദസ്, പഠനയാത്രകൾ, ശാസ്ത്രോത്സവം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടത്തുന്നതിന് തീരുമാനിച്ചു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. NS മുരളീമോഹൻ,S. കൃഷ്ണകുമാർ,K .രാജേന്ദ്രനാഥ്, തുഷാര ശ്രീകുമാർ,S. അർച്ചിത, ശ്രീകുമാർ എന്നിവർ സംസാരിച്ചു.

 

 

ശാസ്ത്ര റഫറൻസ് ലൈബ്രറി ക്ക് തുടക്കമാകുന്നു

കോന്നി പബ്ലിക് ലൈബ്രറി യുടെ നേതൃ ത്വത്തിൽ വിദ്യാർത്ഥി കൾക്കായി ആരംഭിക്കുന്ന ശാസ്ത്ര റഫറൻസ് ലൈബ്രറി യുടെ പ്രവർത്തനങ്ങളുടെ ഭാഗമായ പുസ്തക സമാഹരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിദ്യാർത്ഥി കൾക്കായി അക്ഷര സദസ്സ്, സാഹിത്യ മത്സരങ്ങൾ, പഠന യാത്ര, ശാസ്ത്ര വാണി, പരീക്ഷ ണ ക്കളരി, ശാസ്ത്രജ്ഞന്മാരുടെ ജീവ ചരിത്രം പരിചയപ്പെടുത്തൽ ഇങ്ങനെ വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ ശാസ്ത്ര റഫറൻസ് ലൈബ്രറി യുടെ ഭാഗമായി നടത്തും ശാസ്ത്ര റഫറൻസ് ലൈബ്രറി യിലേക്കുള്ള പുസ്തക സമാഹാരണത്തിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു