KONNI VARTHA.COM : നഗരസഭയിലെ പ്രത്യേക ഘടക പദ്ധതിയുടെ ഭാഗമായാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. 500 ലിറ്റർ കുടിവെള്ളം ശേഖരിക്കാൻ കഴിയുന്ന ടാങ്കുകളാണ് വിതരണം ചെയ്തത്. സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാവശ്യമായ ഇടപെടലിന്റെ ഭാഗമായാണ് പദ്ധതി നിർവഹണം നടത്തിയത്.
വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക വേണു അദ്ധ്യക്ഷയായി, ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിനാ ഹൈദരാലി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, കൗൺസിലർമാരായ ആർ.സാബു, ഷീല സത്താർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി അനിത. ഇ.ബി തുടങ്ങിയവർ പങ്കെടുത്തു.