Trending Now

ബി എസ് എന്‍ എല്‍ ജീവനക്കാരുടെ ഒപ്പുശേഖരണവും പണിമുടക്ക് പ്രചരണ കൺവെൻഷനും നടന്നു

Spread the love

 

KONNI VARTHA.COM :

ബി എസ് എന്‍ എല്‍ ജീവനക്കാരുടെ  ഏകോപനസമിതിയുടെനേതൃത്വത്തിൽ പത്തനംതിട്ട ടെലിഫോൺഭവൻ പരിസരത്ത് ചേർന്ന യോഗവും തുടർന്ന് നടന്ന നാഷണൽ മോണിറ്റയ് സേഷൻ പൈപ്പ്ലൈൻ വിരുദ്ധ ഒപ്പുശേഖരണവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനംചെയ്തു.28-29 തീയതികളിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഏകോപനസമിതി ജോയിന്റ് കൺവീനർ സ. വി. തങ്കച്ചൻ അധ്യക്ഷനായ യോഗത്തിൽ ചെയർമാൻ MGS കുറുപ്പ് സ്വാഗതവും AIBDPA ജില്ലാപ്രസിഡന്റ്‌ കെ എസ് അജികുമാർ നന്ദിയും രേഖപ്പെടുത്തി.

 

കേന്ദ്രജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ഷാജി പി മാത്യു, AIBDPA സംസ്ഥാന ട്രഷറർ കെ ജെ സനൽകുമാർ എന്നിവർ കേന്ദ്രഗവണ്മെന്റിന്റെ സ്വകാര്യവൽക്കരണനയത്തിനെതിരയുള്ള യോജിച്ച പോരാട്ടത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.ദേശീയപണിമുടക്കിൽ മുഴുവൻ BSNL ജീവനക്കാരും പങ്കെടുക്കുമെന്ന് യോഗം പ്രഖ്യാപിച്ചു.

error: Content is protected !!