Trending Now

കോന്നിയില്‍ ജോബ് ഫെസ്റ്റ് 2022 ( കരിയർ എക്സ്പോ 2022)തുടങ്ങി : അഡ്വ. കെ യു ജനീഷ് കുമാർ എം എല്‍ എ ഉദ്ഘാടനം ചെയ്തു

 

konnivartha.com : അഡ്വ. കെ യു. ജനീഷ് കുമാർ എം എൽ എ യുടെ യുവ പദ്ധതിയുടെ ഭാഗമായി ജോബ് ഫെസ്റ്റ് 2022 ( കരിയർ എക്സ്പോ 2022) തുടങ്ങി .കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ 2022 മാർച്ച് 22 ചൊവ്വാഴ്ച രാവിലെ 9 മുതൽ കോന്നി NSS കരയോഗം ശ്രീ ദുർഗ്ഗ ആഡിറ്റോറിയത്തിൽസംഘടിപ്പിച്ച തൊഴിൽ മേള അഡ്വ. കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു .

നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്ക് http://www.ksycjobs.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരംനേരിട്ട് തൊഴിൽ മേളയിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2308630, 7907565474

കോന്നിയില്‍ എം എല്‍ എ മുന്‍കയ്യെടുത്തു നടത്തുന്ന ജോബ് ഫെസ്റ്റ് 2022 ഏറെ യുവജനങ്ങള്‍ക്ക്‌ പ്രയോജനകരമായി . ആദ്യമായി ആണ് കോന്നിയില്‍ വിപുലമായ നിലയില്‍ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത് . കോന്നി എം എല്‍ എയ്ക്ക് അഭിനന്ദനങള്‍ .തുടര്‍ന്നും കോന്നിയില്‍ ജോബ് ഫെസ്റ്റ് നടത്തണം എന്ന് യുവജനങ്ങള്‍ അഭ്യര്‍ഥിച്ചു . നിരവധി ആളുകള്‍ക്ക് ഉചിതമായ ജോലി ലഭിച്ചു എന്നത് ആണ് മേന്മ .

error: Content is protected !!