Trending Now

അരുവാപ്പുലം പഞ്ചായത്തിന് സമീപം റോഡില്‍ തടികള്‍ കൂട്ടിയിട്ടു : വാഹനാപകട സാധ്യത

konni vartha.com : അരുവാപ്പുലം പഞ്ചായത്ത് പടിയ്ക്കും അക്കരക്കാല പടിയ്ക്കും ഇടയിലായി തടി വ്യാപാരികള്‍ ഇറക്കിയ തടികള്‍ ദിവസങ്ങളായി റോഡില്‍ കൂടി  കിടക്കുന്നു . രാത്രി കാലങ്ങളില്‍ വാഹനാപകട സാധ്യത ഉണ്ട് . ഈ തടികളില്‍ വാഹനങ്ങള്‍ ഇടിയ്ക്കാന്‍ ഇടയായാല്‍ വലിയ ദുരന്തം ഉണ്ടാകും എന്ന് പ്രദേശ വാസികള്‍ പറയുന്നു .

 

റോഡിനു രണ്ടു സൈഡിലും തടികള്‍ കുന്നു കൂട്ടിയിട്ടിരിക്കുന്നു . ഇരു ചക്ര മുച്ചക്ര വാഹന യാത്രികര്‍ ആണ് കൂടുതല്‍ ഭയപ്പെടുന്നത് . റോഡു ഓരങ്ങളില്‍ തടികള്‍ ഇടുന്നവര്‍ ഉടന്‍ ഇവിടെ നിന്നും ഇത് മാറ്റി ഇടുവാന്‍ ശ്രദ്ധിക്കണം . അരുവാപ്പുലം പഞ്ചായത്ത് അധികാരികളുടെ അടിയന്തിര നടപടി ഉണ്ടാകണം എന്ന് പ്രദേശ വാസികള്‍ ആവശ്യം ഉന്നയിച്ചു .

തടി വ്യാപാരികള്‍ റോഡു വശങ്ങളില്‍ നിന്നും തടികള്‍ മാറ്റി ഇടണം എന്നാണു ആവശ്യം . മാറ്റുന്നില്ല എങ്കില്‍ ഉചിതമായ നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കണം . അപകടം നടന്ന ശേഷം കൈമലര്‍ത്തുന്ന മനോഭാവം മാറ്റണം

 

error: Content is protected !!