
യുവജന കമ്മീഷന്‍ മെഗാ തൊഴില്‍ മേള – കരിയര്‍ എക്സ്പോ 2022
konnivartha.com : അഭ്യസ്ത വിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷന്‍ മാര്‍ച്ച് 22ന് കോന്നി എന്‍എസ്എസ് ശ്രീദുര്‍ഗ ഓഡിറ്റോറിയത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും.
തൊഴില്‍ മേളയില്‍ 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന കരിയര്‍ എക്സ്പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്.
പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും കരിയര്‍ എക്സ്പോയില്‍ പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങള്‍ക്ക് http://www.ksycjobs.kerala.