Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 14-3-2022)

 

ഓഫീസ് കെട്ടിടം മാറ്റി

നിലവില്‍ കണ്ണങ്കരയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ പ്രവര്‍ത്തനം കുമ്പഴ റോഡിലെ മുനിസിപ്പാലിറ്റി വക കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് മാറ്റിയതായി പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.

 

ഡ്രൈവര്‍മാര്‍ക്ക് ത്രിദിനപരിശീലനം

സ്ഫോടകവസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവയുടെ സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ഈ മാസം 16 മുതല്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ :0471 -2779200, 9074882080.

 

 

ലേലം

വല്ലന സമൂഹികാരോഗ്യ കേന്ദ്രത്തിലെ പഴയതും ഉപയോഗശൂന്യവുമായ 71 ഇനം സാധനങ്ങള്‍ ഈ മാസം 23 ന് രാവിലെ 11 ന് ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 50 രൂപ നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ ഓഫീസില്‍ നിന്നും അറിയാം.

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിപണനത്തിന്

എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും നല്‍കിയിട്ടുള്ള ബി.വി. 380 ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിപണനത്തിന്.
ആവശ്യമുള്ളവര്‍ തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം ഫാം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0469-2662094/2661821, 80785720

ഉദ്ഘാടനം

ലീഗല്‍ മെട്രോളജി വകുപ്പിന്റെ ജാഗ്രത, ക്ഷമത എന്നീ പദ്ധതികളുടെ ജില്ലാ തല ഉദ്ഘാടനം (മാര്‍ച്ച് 15) വൈകിട്ട് 4.30 ന് ജില്ലാ കള്ക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ നിര്‍വഹിക്കും. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും, ലീഗല്‍ മെട്രോളജി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ രാവിലെ പത്ത് മുതല്‍ വിദ്യാര്‍ഥികള്‍ക്കുളള ഉപഭോക്തൃ ബോധവല്‍ക്കരണ സെമിനാര്‍, ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ പൊതുസംവാദം എന്നിവ നടത്തും.

error: Content is protected !!