Trending Now

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, തണ്ണിത്തോട് നിവാസി അറസ്റ്റിൽ

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ

KONNI VARTHA.COM : ഹാൻസ്, ശംഭു ഇനങ്ങളിൽ പെട്ട 90000 രൂപ  വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ തണ്ണിത്തോട് പോലീസ് പിടിച്ചെടുത്തു, ഒരാളെ അറസ്റ്റ് ചെയ്തു. തണ്ണിത്തോട് കാവിൽ ജംഗ്ഷനിലെ സെന്റ് ബനഡിക്ട് സ്കൂളിന് സമീപം കാറിൽ ഇന്നലെ വൈകിട്ട് കുട്ടികൾക്ക് ഇവ വില്പന നടത്തിക്കൊണ്ടിരുന്ന, തണ്ണിത്തോട് മൂഴി നിരവുകാലായിൽ സന്തോഷ്‌ ബാബുവിന്റെ മകൻ അഖിൽ സന്തോഷ്‌ (22) ആണ് അറസ്റ്റിലായത്. എസ് ഐ ആർ കെ രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പട്രോളിംഗിനിടെ ഇയാളെ പിടികൂടിയത്.കാറിൽ നിന്നും ആകെ 50 പായ്ക്കറ്റ് പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു .

 

ഒരു പായ്ക്കറ്റ് പൊട്ടിച്ച നിലയിലായിരുന്നു. ഒന്നിൽ 14 പുകയില നിറച്ച   പൊതികളാണുണ്ടായിരുന്നത്.ബാക്കിയുള്ളവ കാറിന്റെ ഡിക്കിയിൽ നിന്നുമാണ് കണ്ടെടുത്തത്.

 

തണ്ണിത്തോട് ചിറ്റാർ റോഡിൽ നിർത്തിയിട്ട കാറിന് സമീപം സ്കൂൾ യൂണിഫോം
ധരിച്ച കുട്ടികളെ കണ്ട് സംശയം തോന്നി പോലീസ് സമീപിച്ചപ്പോൾ കുട്ടികൾ ഓടിപ്പോയി. അവർക്ക് കൈമാറിയ യുവാവിനെ പോലീസ് കയ്യോടെ പിടികൂടി ചോദ്യം ചെയ്തതിനെതുടർന്നാണ് നിരോധിത പുകയില ഉല്പന്നങ്ങൾ കാറിനുള്ളിൽ കണ്ടെത്തിയത്.

 

ഇവ ബന്ധവസ്സിലെടുത്തശേഷം പ്രതിയെ അറസ്റ്റ് ചെയ്തു, തുടർന്ന് കോടതിയിൽ ഹാജരാക്കി
റിമാൻഡ് ചെയ്തു. പോലീസ് സംഘത്തിൽ എസ് ഐ രഞ്ജിത്ത് കുമാറിനെ കൂടാതെ എസ് ഐ മനോജ്‌, എ എസ് ഐ ജയരാജ്‌,അഭിലാഷ്, എസ് സി പി ഓ അഷ്‌റഫ്‌,സി പി ഓ സിജൻ,
അരുൺ എന്നിവരും ഉണ്ടായിരുന്നു.