Trending Now

ശ്രീനിവാസൻ കേന്ദ്രകഥാപാത്രമാകുന്ന ലൂയിസ് ; കോന്നിയില്‍ ചിത്രീകരണം ആരംഭിച്ചു

 

KONNI VARTHA.COM ; ഇതു വരെ പ്രേക്ഷകർ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വേറിട്ടൊരു വേഷവുമായി ശ്രീനിവാസൻ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൂയിസ്’. കോട്ടുപള്ളിൽ പ്രൊഡക്ഷൻസിൻ്റ ബാനറിൽ ടി. ടി. എബ്രഹാം കോട്ടുപള്ളിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ കഥയും, സംവിധാനവും ഷാബു ഉസ്മാൻ കോന്നിയാണ് നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നടത്തുകയും ചിത്രീകരണം കോന്നി കല്ലേലി വയക്കരയില്‍ ആരംഭിക്കുകയും ചെയ്തു.

 

വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലായി ‘ലൂയിസി’ൻ്റെ ചിത്രീകരണം നടക്കുന്നത്. ശക്തമായ കഥാപാത്രവുമായെത്തുന്ന ശ്രീനിവാസനും വേറിട്ട രീതിയിൽ കഥ പറയുന്ന ചിത്രത്തിന്റെ രീതിയും പ്രേക്ഷകന് പുത്തനൊരു അനുഭവമായിരിക്കും നൽകുക.

 

 

ശ്രീനിവാസനെ കൂടാതെ സായ്കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, ഡോ.റൂണി, അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ലെന, സ്മിനു സിജോ, നിയവർഗ്ഗീസ്, മീനാക്ഷി, ആസ്റ്റിൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

 

 

തിരക്കഥ, സംഭാഷണം: മനു ഗോപാൽ, ക്യാമറ: ആനന്ദ് കൃഷ്ണ, സംഗീതം: ജാസി ഗിഫ്റ്റ്, ഗാനരചന: മനു മൻജിത്ത്, ആലാപനം: നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ: മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്, ആർട്ട്: സജി മുണ്ടയാട്, മേക്കപ്പ്: പട്ടണം ഷാ, വസ്ത്രാലങ്കാരം: രവി കുമാരപുരം, ത്രിൽസ്: ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ: ഹസ്മീർ , ഫിനാൻസ് കൺട്രോളർ: മനു വകയാർ, കോറിയോഗ്രാഫി: ജയ്, സ്റ്റിൽ: ശാലു പ്രകാശ്, പി.ആർ.ഒ: അയ്മനം സാജൻ  എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

പി.ആർ.ഒ: അയ്മനം സാജൻ

 

 

error: Content is protected !!