മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ ഷോള്‍ഡര്‍ ബാഡ്ജ് ധരിച്ച് ജോലിക്കെത്തും

Spread the love

 

 

konnivartha.com ; പത്തനംതിട്ട ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ ഇനി മുതല്‍ ഷോള്‍ഡര്‍ ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകും. സംസ്ഥാനത്ത് ആദ്യമായിട്ടാണ് വകുപ്പിലെ ജീവനക്കാര്‍ ഷോള്‍ഡര്‍ ബാഡ്ജ് ധരിച്ച് ജോലിക്ക് എത്തുന്നത്.

 

വനിതാദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ആര്‍.റ്റി.ഒ ഓഫീസില്‍ നടന്ന യോഗത്തിന്റെ ഉദ്ഘാടനം സോഷ്യല്‍ വര്‍ക്കര്‍ ഡോ.എം.എസ് സുനില്‍ നിര്‍വഹിച്ചു.

പ്രതിസന്ധികളെ അതിജീവിച്ച് വനിതകള്‍ തല ഉയര്‍ത്തി ജോലി ചെയ്യേണ്ട കാലമാണിതെന്ന് ഡോ. എം.എസ് സുനില്‍ പറഞ്ഞു. പത്തനംതിട്ട ആര്‍.റ്റി.ഒ എ.കെ. ദിലു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോ.ആര്‍.റ്റി.ഒ അജികുമാര്‍, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എ.വി. അജയ്കുമാര്‍, ആര്‍. സുരാജ്, എം. ഷെമീം, ജി. ഗോപാലിക, കെ.വി. യാമിനി എന്നിവര്‍ സംസാരിച്ചു.

Related posts