Trending Now

പമ്പ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ചെളിയും മണ്‍പുറ്റും നീക്കം ചെയ്തു തുടങ്ങി

 

 

KONNIVARTHA.COM : പമ്പ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പും തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്ന് പമ്പയാറില്‍ നിന്നും ചെളിയും മണ്‍പുറ്റും നീക്കം ചെയ്തു തുടങ്ങി. ആറന്മുള സത്ര കടവില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി ഉദ്ഘാടനം ചെയ്തു.

 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില വിനോദ്, പഞ്ചായത്ത് അംഗം രമാ ദേവി, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെ. ബേസില്‍, തൊഴിലുറപ്പ് എഞ്ചിനീയര്‍ വിഘ്‌നേഷ് എം. പിള്ള, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയകൃഷ്ണന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ മായ, ബ്ലോക്ക് തൊഴിലുറപ്പ് എഞ്ചിനീയര്‍ സുമി, ഉഷ രാജേന്ദ്രന്‍, ദീപ എസ്. നായര്‍, ജയ വേണുഗോപാല്‍, ഷീജ പ്രമോദ്, ശ്രീനി ചാണ്ടിശേരി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.