Trending Now

യുക്രൈനിൽ നിന്ന് 17 മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ 470 ഇന്ത്യക്കാർ ഇന്ന് ഇന്ത്യയിലെത്തും

 

യുക്രൈനിൽ നിന്ന് 17 മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ 470 ഇന്ത്യക്കാർ റൊമോനിയൻ അതിർത്തിയിലൂടെ ഇന്ന് ഇന്ത്യയിലെത്തും. രണ്ട് എയർ ഇന്ത്യ വിമാനങ്ങളിലായാണ് മലയാളികൾ അടങ്ങുന്ന സംഘം ഇന്ത്യയിലെത്തുക. ഉച്ചയോടെ ഒരു വിമാനം ഡൽഹിയിലെത്തും.

മറ്റൊരു വിമാനം മുംബൈയിലുമാണ് എത്തുക. ചെർനിവ്സികിലെ ബുക്കോവിനിയൻ സ്റ്റേറ്റ് മെഡി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് വിമാനത്തിലുള്ളത്. ഹംഗറിയിൽ നിന്നുള്ള വിമാനം ഇന്ന് വൈകിട്ട് ഇന്ത്യയിലെത്തും.

യുക്രൈനിൽ നിന്നുളള ഇന്ത്യക്കാരെ പല ബാച്ചുകളായി പോളണ്ടിലേക്കും റൊമാനിയയിലേക്കും എത്തിക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പലരും അതിർത്തി മേഖലയിൽ വരെയെത്തിക്കഴിഞ്ഞു.

യുക്രൈനിൽ നിന്നും എത്തുന്ന ആദ്യ ഇന്ത്യൻ സംഘത്തിൽ 17 മലയാളി വിദ്യാർത്ഥികളും ഉണ്ടാകും. വരും ദിവസങ്ങളിൽ കൂടുതൽ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനാകും.

error: Content is protected !!