konnivartha.com : കോന്നി അതിരുങ്കൽ കുളത്തുമൺ സ്വദേശിക്ക് കേരള സംസ്ഥാന അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. തൃശൂരിൽ ഹോസ്റ്റൽ വാർഡിനായി ജോലി ചെയ്യുന്ന കുളത്തുമൺ തടത്തിൽ പുത്തൻവീട്ടിൽ ജൂലിയറ്റിനാണ് കഴിഞ്ഞ ദിവസം തൃശൂരിൽ നിന്നെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്.
ജൂലിയറ്റ് മുൻപ് പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിച്ചിരുന്നു. ഗൾഫിലും ജോലിചെയ്തിരുന്നു. . പതിവായി ലോട്ടറിയെടുക്കും. സമ്മാനാർഹമായ ടിക്കറ്റ് എസ്. ബി.ഐ ശാഖയിൽ അക്കൗണ്ട് എടുത്ത ശേഷം തൃശൂർ ജില്ലാ ട്രഷറിയിൽ ഏൽപിച്ചതായി ജൂലിയറ്റ് പറഞ്ഞു . രഞ്ജിനിയാണ് ഭാര്യ.