
തീയതി നീട്ടി
ഇലക്ടീഷ്യന്മാര്‍ക്കുളള രണ്ടു ദിവസത്തെ പ്രത്യേക സൗജന്യ സൗരോര്‍ജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അനെര്‍ട്ട് അപേക്ഷ സ്വീകരിക്കുന്നതിന്റെ അവസാന തീയതി ഈ മാസം 28വരെ നീട്ടി. പത്താം ക്ലാസും ഇലക്ട്രിക്കല്‍ വയര്‍മാന്‍ ലൈസന്‍സ്/ വയര്‍മാന്‍ അപ്രന്റിസ്/ ഇലക്ടീഷ്യന്‍ ട്രേഡില്‍ ഐടിഐ എന്നീ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18 മുതല്‍ 60 വയസ് വരെ. അനെര്‍ട്ടിന്റെ വെബ്സൈറ്റ് ആയ www.anert.gov.in/node/709 ലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. ഫോണ്‍. 9198119431/ 8004251903, ഇമെയില്‍-[email protected]
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ് ടു ഡി, ത്രീ ഡി, ത്രീ ഡി എസ് മാക്സ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2785525, 8078140525, [email protected].
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ് ടു ഡി, ത്രീ ഡി, ത്രീ ഡി എസ് മാക്സ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2785525, 8078140525, [email protected].ജില്ലാതല ബാലസഭ ശാസ്ത്രോല്‍സവം സംഘടിപ്പിച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടന്ന ‘ജില്ലാതല ബാലസഭ ശാസ്ത്രോല്‍സവം 2022’ന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ : ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. കുട്ടികള്‍ കുടുംബശ്രീ -ബാലസഭയിലൂടെ സാമൂഹ്യ വികസനത്തിനുതകുന്ന പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു വരണമെന്നും ജാതിമത വര്‍ണ വിവേചനങ്ങള്‍ക്ക് അതീതമായി നമുക്ക് ചുറ്റുമുള്ളവരെ മനുഷ്യനായി കണ്ട് പ്രവര്‍ത്തിക്കുവാന്‍ കുട്ടികള്‍ ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രോല്‍സവം ഫെബ്രുവരി 20 ന് പത്തനംതിട്ട അബാന്‍ ആര്‍കേഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരുന്നു. ജൂനിയര്‍ വിഭാഗത്തിനായി നടത്തിയ ക്വിസ് മത്സരത്തില്‍ പന്തളം ബ്ലോക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടീം അംഗങ്ങളായ നന്ദന സജിത്ത് (മെഴുവേലി സി,ഡി.എസ)്, ഷിഹാദ്ഷിജു.കെ (പന്തളം സി.ഡി.എസ്) എന്നിവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ കോയിപ്രം, കോന്നി ബ്ലോക്കുകള്‍ കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തിനായി സംഘടിപ്പിച്ച സയന്‍സ് വര്‍ക്കിംഗ് മോഡല്‍ മത്സരത്തില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തന മാതൃക പ്രദര്‍ശിപ്പിച്ച അശ്വനി നായര്‍ (ലയാലപ്പുഴ സി.ഡി.എസ്)ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ചിറ്റാര്‍ സി.ഡി.എസിലെ ഷഹന, ആനിക്കാട് സി.ഡി.എസിലെ പി.എസ് ഗോകുലും കരസ്ഥമാക്കി. സമ്മാനര്‍ഹരായ കുട്ടികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ജില്ലാമിഷന്‍കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച് സലീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമൂഹ്യ വികസനം ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍ ബി.എന്‍ ഷീബ ,ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഹരിത ഉണ്ണി , സാമൂഹ്യ വികസനം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് തല ബാലസഭ ആര്‍ പി.മാര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അവലോകന യോഗം 23ന്
ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍, 14-ാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് റിപ്പോര്‍ട്ട്, വികസന രേഖ എന്നിവയുടെ തയാറാക്കല്‍ ടേക്ക് എ ബ്രേക്ക് പദ്ധതി എന്നിവയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ യോഗം 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഓണ്‍ലൈനായി ചേരും.
ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 18000-41500 രൂപ ശമ്പള നിരക്കില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എല്‍.ഡി.വി) ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍.ഡി.വി) (ഫസ്റ്റ് എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍) (കാറ്റഗറി നമ്പര്‍ – 472/2020) തസ്തികയിലേക്ക് 17/08/2021 തീയതിയില്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് 19/02/2022 തീയതിയില്‍ പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
ജില്ലാ വികസന സമിതി യോഗം 26 ന്
ജില്ലാ വികസന സമിതി യോഗം ഈ മാസം 26 ന് രാവിലെ 11 ന് ഓണ്‍ ലൈനായി ചേരും.
കോവിഡ്മൂലം മരണമടഞ്ഞവര്‍ക്ക് പ്രത്യേകവായ്പ (സ്മൈല്‍)
കോവിഡ് മൂലം മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്ക്/ആശ്രിതര്‍
സ്പെഷ്യല്‍ ലേണിംഗ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് 28 നകം വാങ്ങണം- ഡി.എം.ഒ
പഠന വൈകല്യമുളള കുട്ടികള്‍ക്കുളള സ്പെഷ്യല്‍ ലേണിംഗ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഈ മാസം 28 നകം എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു. കുട്ടികള്‍ക്ക് പരീക്ഷയോടനുബന്ധിച്ചും തുടര്‍ന്നുമുളള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇത് ആവശ്യമാണ്. ഇതിനായി മെഡിക്കല്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളും ബന്ധപ്പെടേണ്ട നമ്പറുകളും.
ജനറല്‍ ആശുപത്രി , പത്തനംതിട്ട – 9446348194
ജനറല്‍ ആശുപത്രി , അടൂര്‍ – 9645470615
ജില്ലാ ആശുപത്രി, കോഴഞ്ചേരി – 8089883851
താലൂക്കാശുപത്രി , റാന്നി – 9447023596
താലൂക്കാശുപത്രി, തിരുവല്ല – 9400096998
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചു
മണിമലയാറില്‍ കഴിഞ്ഞ ഒക്ടോബറിലുണ്ടായ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച റാന്നി നിയോജക മണ്ഡലത്തില്‍പെട്ടവര്‍ക്ക് 1,95,83200 രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നി നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളി താലൂക്കില്‍ ഉള്‍പ്പെട്ട കോട്ടാങ്ങല്‍, പെരുമ്പെട്ടി, തെള്ളിയൂര്‍, എഴുമറ്റൂര്‍ വില്ലേജുകളില്പ്പെട്ടവര്ക്കാ
നഗരസഭയെ ഒ.ഡി.എഫ് പ്ലസ് ആയി പ്രഖ്യാപിച്ചു
വെളിയിട വിസര്‍ജ്ജന വിമുക്ത (ഒ ഡി.എഫ് പ്‌ളസ്) നഗരസഭയായി പത്തനംതിട്ടയെ പ്രഖ്യാപിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ നഗരത്തെ ഒഡിഎഫ് നഗരമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നഗരത്തിലെ 32 വാര്‍ഡുകളും ഒഡിഎഫ് ആയി സ്വയം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ വെളിയിട വിസര്‍ജ്ജന വിമുക്ത നഗരമായി കൗണ്‍സില്‍ പ്രഖ്യാപിച്ചത്. ഇനി മുതല്‍ വെളിയിടങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് കുറ്റകരവും 1000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റവുമാണെന്ന് നഗരസഭാ സെക്രട്ടറി ഷെര്‍ളാ ബീഗം അറിയിച്ചു.