KONNIVARTHA.COM : പത്തനംതിട്ട ജില്ലാദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസില്‍ പി.എം.എ.വൈ(ജി) പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐ.റ്റി പ്രെഫഷണലിനെ നിയമിക്കുന്നതിന് നിശ്ചിതയോഗ്യതയുള്ള യുവതി യുവാക്കളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രവര്‍ത്തനം തൃപ്തികരമെങ്കില്‍ കരാര്‍ പുതുക്കി നല്‍കാന്‍ സാധ്യതയുണ്ട്.
യോഗ്യത-അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള ബി.ടെക് ഐ.ടി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് നിശ്ചിതയോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയും ഈ മാസം 17 മുമ്പ് ലഭിക്കത്തക്കവിധം അപേക്ഷകള്‍ പ്രൊജക്ട് ഡയറക്ടര്‍, പോവര്‍ട്ടി അലിവിയേഷന്‍ യൂണിറ്റ്, ഒന്നാം നില, മണ്ണില്‍ റീജന്‍സി, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ 17ന് വൈകുന്നേരം അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 0468-2962686.