Trending Now

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍

 

മഞ്ഞത്തോട്, പ്ലാപ്പള്ളി ഭാഗങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിച്ചു

ശബരിമല വനമേഖലയില്‍ ഉള്‍പ്പെട്ട മഞ്ഞത്തോട്, പ്ലാപ്പള്ളി ഭാഗങ്ങളില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് ആഴ്ചയില്‍ രണ്ടു തവണ കുടിവെള്ളം എത്തിക്കുന്നതിന് പട്ടിക വര്‍ഗ വികസന വകുപ്പ് നടപടി സ്വീകരിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വനമേഖലയില്‍ അമ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവര്‍ വളരെ ദൂരം സഞ്ചരിച്ചാണ് ഇപ്പോള്‍ ഓരോ ദിവസവും ആവശ്യത്തിനുള്ള കുടിവെള്ളം എത്തിക്കുന്നത്. ഇവിടെ താമസിക്കുന്ന നോമാഡിക് മലമ്പണ്ടാരം വിഭാഗങ്ങള്‍ക്കാണ് ട്രൈബല്‍ വകുപ്പ് കുടിവെള്ളം എത്തിച്ചു നല്‍കുക. എംഎല്‍എയുടെ നിര്‍ദേശപ്രകാരം കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ ട്രൈബല്‍ ഓഫീസര്‍ എംഎല്‍എയെ അറിയിച്ചു. ഇവിടുത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം. ഇതിനായി പെരുനാട് പഞ്ചായത്ത് 15 ലക്ഷം രൂപയുടെ പദ്ധതി വിഭാവനം ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ എംഎല്‍എയെ അറിയിച്ചു. ഇതിനായി ളാഹ വളഞ്ഞങ്ങാനം കുളം നവീകരിച്ച് ആഴം കൂട്ടും. പുതിയ ടാങ്ക് നിര്‍മിച്ച് പൈപ്പ് ലൈന്‍ നീട്ടും. ഇതിനെല്ലാം കൂടിയാണ് 15 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനകം പദ്ധതി ടെന്‍ഡര്‍ ചെയ്യും. ഇതുകൂടാതെ മണ്ണാറക്കുളഞ്ഞി – ചാലക്കയം റോഡരികില്‍ വനംവകുപ്പിന്റെ അനുമതിയോടെ കിണര്‍ നിര്‍മിച്ച് ആദിവാസി ഊരുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനും പഞ്ചായത്തിന് പദ്ധതിയുണ്ട്.

 

അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന എസ്.സി.എ.ടു എസ്.സി.എസ്.പി ആട് വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ പദ്ധതിക്ക് പത്തനംതിട്ട നഗരസഭാ പരിധിയില്‍ നിന്നുമുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലാവെറ്ററിനറി കേന്ദ്രത്തില്‍ ഈ മാസം 15 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍ :0468 2270908.

കമ്മ്യൂണല്‍ ഹാര്‍മണി യോഗം

ജില്ലതാല കമ്മ്യൂണല്‍ ഹാര്‍മണി യോഗം ഫെബ്രുവരി 16 ന് രാവിലെ 11.30 ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്. അയ്യരുടെ അധ്യക്ഷതയില്‍ ഗൂഗിള്‍ മീറ്റ് മുഖേന ചേരും.

സൗജന്യ പരിശീലനം

പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വിവിധ തരം കേക്കുകളുടെ നിര്‍മാണ പരിശീലന പരിപാടിയിലേക്ക ്പ്രവേശനം ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 0468 2270244, 2270243 ഈ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ക്ഷേമനിധി വിഹിതം അടയ്ക്കണം

കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുളള ക്ഷേമനിധിവിഹിതം അടയ്ക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് 10-നകം പോസ്റ്റാഫീസുകളില്‍ അടയ്ക്കണമെന്ന് കേരള മദ്രസാധ്യാപക ക്ഷേമനിധി ചീഫ് എക്്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2966577.

 

ക്വട്ടേഷന്‍/പുനര്‍ലേലം

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി 2020-21 പ്രോജക്ട് നമ്പര്‍ 951/21 പ്രകാരം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ് പാര്‍ക്കിംഗ് ഏരിയ നിര്‍മ്മാണ സ്ഥലത്ത് നില്‍ക്കുന്ന 162 സെ.മീ. വണ്ണവും 0.976 ച.മീ അളവുള്ളതുമായ തേക്കുമരം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഈ മാസം 16 ന് രാവിലെ 11.30 ന് പരസ്യ പുനര്‍ലേലം/ക്വട്ടേഷന്‍ മുഖേന വില്‍പ്പന ചെയ്യും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായി നിരതദ്രവ്യമായ 1500 രൂപ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പണമായി അടച്ച് രസീത് കൈപ്പറ്റണം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 16ന് രാവിലെ 11.30വരെ. ഫോണ്‍ : 0468 2222198.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പി.എസ്.സി നിയമന അംഗീകാരമുള്ള ഡി.സി.എ, പി.ജി.ഡി.സി.എ, ഡാറ്റ എന്‍ട്രി, ടാലി ആന്റ് എം.എസ്ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04692785525, 8078140525.

 

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ദുര്‍ബല വിഭാഗങ്ങളുടെ പുന:രധിവാസ പദ്ധതി 2021-22 ലേക്ക് പത്തനംതിട്ട ജില്ലയുടെ പരിധിയിലുള്ള നായാടി, വേടന്‍, കള്ളാടി, അരുന്ധതിയാര്‍/ചക്ലിയന്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും കുറഞ്ഞത് 25 സെന്റ് കൃഷിഭൂമി വാങ്ങുന്നതിന് പത്ത് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ അധികരിക്കുവാന്‍ പാടില്ല. താല്‍പര്യമുള്ളവര്‍ ഈ മാസം 18 ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468-2322712.

 

അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ആലപ്പുഴ, എറണാകുളം,തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ചാം ക്ലാസ്സിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം 100,000 രൂപയോ അതില്‍ കുറവുള്ളതോ ആയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവരും നടപ്പുവര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ ജാതി, വരുമാനം പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 10നകം ജില്ലാപട്ടിക ജാതി വികസന ഓഫീസിലോ ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പട്ടികജാതിവികസന ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ മാതൃക ജില്ലാ/ ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നോ www.scdd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2322712.

 

വിതരണം ഇന്ന്

മലയാലപ്പുഴ കൃഷിഭവനില്‍ ഒരു കോടി ഫലവൃക്ഷതൈ പദ്ധതി പ്രകാരം വാഴവിത്ത് (നേന്ത്രന്‍) ഇന്ന് (8) സൗജന്യമായി വിതരണം ചെയ്യും. പച്ചക്കറി വിത്ത് (വെളളരി 500 എണ്ണം 10 രൂപ നിരക്കില്‍ ഇന്ന് (ഫെബ്രുവരി 8) മുതല്‍ വിതരണം ചെയ്യും.

 

വാഴകൃഷിക്ക് അപേക്ഷിക്കാം

മലയാലപ്പുഴ കൃഷിഭവനില്‍ ആര്‍കെവിവൈ വാഴകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. പുതിയതായി വാഴകൃഷി ചെയ്തിട്ടുളള കര്‍ഷകര്‍ 2021-22 ലെ കരം അടച്ച രസീത്, പാസ് ബുക്കിന്റെ കോപ്പി, ആധാര്‍ കോപ്പി എന്നിവയുമായി കൃഷി ഭവനില്‍ ഈ മാസം 18നകം അപേക്ഷ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

 

കൂണ്‍കൃഷിക്ക് അപേക്ഷിക്കാം

മലയാലപ്പുഴ കൃഷിഭവനില്‍ കൂണ്‍കൃഷിക്ക് അപേക്ഷ ക്ഷണിച്ചു. കൂണ്‍കൃഷി ചെയ്തിട്ടുള്ള കര്‍ഷകര്‍ 2021-22ലെ കരം അടച്ച രസീത്, പാസ് ബുക്കിന്റെ കോപ്പി, ആധാര്‍ കോപ്പി എന്നിവയുമായി കൃഷി ഭവനില്‍ ഈ മാസം 20നകം അപേക്ഷ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

error: Content is protected !!