ചികിത്സാ പിഴവ് മൂലം യുവതിയുടെ മരണം : കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിലേക്ക് യുവമോർച്ചയുടെ പ്രതിക്ഷേധം
കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടതിൽ ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്ക് മാര്‍ച്ചു നടത്തി.
ആശുപത്രി കവാടത്തിനു മുന്നിൽ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു . അൽപനേരം പോലീസുമായി ഉന്തും തള്ളും ഉണ്ടായി.യുവമോർച്ച ജില്ലാ പ്രസിഡന്റ് നിഥിൻ ശിവ ഉദ്ഘാടനം ചെയ്തു .
യുവമോർച്ച കോന്നി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിനിൽ വിശ്വമ്പരൻ അധ്യക്ഷതവഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി വിപിൻ വാസുദേവ്,ബിജെപി ജില്ലാ സോഷ്യൽ മീഡിയ കൺവീനർ വിഷ്ണു ദാസ് എന്നിവർ സംസാരിച്ചു.