Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 31/01/2022 )

 

വനിതാമിത്രം പദ്ധതി ഉദ്ഘാടനം ചെയ്തു

ഏനാദിമംഗലം ഗ്രാമപഞ്ചായത്തും കെപ്കോയും സംയുക്തമായി നടത്തുന്ന വനിതാമിത്രം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ചിഞ്ചു റാണി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 1000 വനിതകള്‍ക്ക് ഒരാള്‍ക്ക് പത്തു കോഴിക്കുഞ്ഞുങ്ങളേയും മൂന്നു കിലോ തീറ്റയും, മരുന്നും വിതരണം ചെയ്യുന്ന പദ്ധതിയാണ് വനിതാ മിത്രം.ഇളമണ്ണൂര്‍ മോര്‍ണിംഗ് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍, കെപ്കോ ചെയര്‍മാന്‍ പി കെ മൂര്‍ത്തി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

വികസന പദ്ധതികള്‍ തുരങ്കം വയ്ക്കുവാന്‍ ആരെയും അനുവദിക്കില്ല : അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ

വികസന പദ്ധതികള്‍ തുരങ്കം വയ്ക്കുവാന്‍ ആരെയും അനുവദിക്കില്ലെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. റാന്നി മണ്ഡലത്തിലെ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുവാന്‍ കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പദ്ധതി തീര്‍ക്കണമെങ്കില്‍ അതിന് എത്ര തുക ആവശ്യമാണെന്ന് ആദ്യമേ തന്നെ കൃത്യമായ രൂപരേഖ തയ്യാറാക്കണമെന്നും അതനുസരിച്ച് വേണം പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കേണ്ടതെന്നും എംഎല്‍എ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ വേണ്ട ശ്രദ്ധ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ ചെലുത്തണമെന്നും എംഎല്‍എ പറഞ്ഞു. വിലയിരുത്തല്‍ ലോകത്തില്‍ കൃത്യമായ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. യോഗത്തില്‍ എ ഡി സി (ജനറല്‍)
വിമല്‍ രാജ്, ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ബ്ലോക്ക് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മഞ്ഞനിക്കര പെരുനാള്‍ അവലോകന യോഗം

മഞ്ഞനിക്കര പെരുനാളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഇന്ന് (ഫെബ്രുവരി1) വൈകുന്നേരം നാലിന് ഓണ്‍ലൈനായി യോഗം ചേരും .
(പിഎന്‍പി 287/22)

കോഴഞ്ചേരി പാലം: സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കുമെന്ന് ജില്ലാ കളകടര്‍

കോഴഞ്ചേരി പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തടസങ്ങള്‍ നീക്കി കോഴഞ്ചേരി പാലം പണിയോടനുബന്ധിച്ചുള്ള പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോഴഞ്ചേരി പാലം അപ്രോച്ച് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലസന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. കോഴഞ്ചേരി മാര്‍ക്കറ്റ്, പോസ്റ്റ് ഓഫീസ് എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശമാണ് സ്ഥലമേറ്റെടുപ്പ് നടക്കാനായുള്ളത്. സ്ഥലം എം.എല്‍.എ കൂടിയായ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്, പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കോഴഞ്ചേരി പാലത്തിന്റെ പ്രവൃത്തികള്‍ വേഗതയില്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് യോഗം ചേര്‍ന്നിരുന്നു. ഇതിനോടനുബന്ധിച്ചാണ് കളക്ടര്‍ സ്ഥലസന്ദര്‍ശനം നടത്തിയത്. കെ.ആര്‍.എഫ്.ബി എക്സിക്യുട്ടീവ് എഞ്ചിനീയര്‍, കോഴഞ്ചേരി തഹസില്‍ദാര്‍, എല്‍.എ സ്പെഷ്യല്‍ തഹസില്‍ദാര്‍, കോഴഞ്ചേരി വില്ലേജ് ഓഫീസര്‍ എന്നിവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

 

 

ഇ-സഞ്ജീവനി ഓണ്‍ലൈന്‍ ചികിത്സാ സംവിധാനം പ്രയോജനപ്പെടുത്തുക- ഡി.എം.ഒ

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ പോകാതെ ചികിത്സ ലഭിക്കുന്ന ഇ-സഞ്ജീവനി ഓണ്‍ലൈന്‍ ചികിത്സാ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതാ കുമാരി അറിയിച്ചു. ആശുപത്രിയിലെ അനാവശ്യ തിരക്ക് ഒഴിവാക്കാന്‍ ഇത് ഉപകരിക്കും.കോവിഡ് രോഗികള്‍ക്കുളള ഒ.പി 24 മണിക്കൂറും ഓണ്‍ലൈനില്‍ ലഭ്യമാണ്. മൊബൈലില്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാം. മൊബൈലില്‍ ലമെിഷലല്മിശ ീുറ എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തോ കമ്പ്യൂട്ടറില്‍ ംംം.ലമെിഷലല്മിശീുറ.ശി എന്ന പോര്‍ട്ടലിലൂടെയോ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാം. വ്യക്തിഗത വിവരങ്ങളും മുന്‍ ചികിത്സാ റിപ്പോര്‍ട്ടുകളും പരിശോധനാ ഫലങ്ങളും നല്‍കി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ടോക്കണ്‍ നമ്പര്‍ ലഭിക്കും. തുടര്‍ന്ന് ലോഗിന്‍ ചെയ്ത് ടോക്കണ്‍ നമ്പര്‍ നല്‍കിയാല്‍ എത്ര സമയത്തിനകം ഡോക്ടര്‍മാരുമായി സംസാരിക്കാമെന്നു വിവരം ലഭിക്കും.സമയമാകുമ്പോള്‍ ഡോക്ടര്‍ വീഡിയോ മുഖേന രോഗികളുമായി സംസാരിച്ച് ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ചികിത്സാ രേഖകള്‍ മൊബൈലില്‍ നിന്നോ കമ്പ്യൂട്ടറില്‍ നിന്നോ ലഭിക്കും. ഇതുപയോഗിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി മരുന്നു വാങ്ങാം.

 

60 വയസിന് മുകളില്‍ പ്രായമുളളവര്‍ , ഗര്‍ഭിണികള്‍, കുട്ടികള്‍ മറ്റ് അനുബന്ധ രോഗമുളളവര്‍ തുടങ്ങിയവര്‍ ഇ-സഞ്ജീവനി ഓണ്‍ ലൈന്‍ ചികിത്സാ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും ഡി.എം.ഒ അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നുള്ള റിക്കവറി:
വ്യക്തത വരുത്തി പോലീസ് ആസ്ഥാനം

പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് മുഖേന നടത്തുന്ന റിക്കവറി സംബന്ധിച്ച് പോലീസ് ആസ്ഥാനം വ്യക്തത വരുത്തി.ജീവനക്കാരുടെ ശമ്പളബില്ലില്‍ നിന്ന് റിക്കവറി നടത്തുന്നത് കേരള ഫിനാഷ്യല്‍ കോഡിലെ വ്യവസ്ഥകള്‍ പ്രകാരം മാത്രമേ ആകാവൂയെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ക്ഷേമഫണ്ടുകള്‍, ക്ഷേമപദ്ധതികള്‍ (വെല്‍ഫയര്‍ ഫണ്ട്, അമിനിറ്റി ഫണ്ട്, സ്‌പോര്‍ട്‌സ് ഫണ്ട്, റെജിമെന്റല്‍ ഫണ്ട്, മെസ്സ് ഫണ്ട് തുടങ്ങിയവ) എന്നിവയിലേയ്ക്ക് റിക്കവറിയോ സബ്‌സ്‌ക്രിപ്ഷനോ നടത്താന്‍ സാധിക്കാതെ വരുന്ന സാഹചര്യമുണ്ടായി. അതിന്റെ ഫലമായി പദ്ധതികള്‍ അവസാനിപ്പിക്കേണ്ടിവരുന്നത് ഒഴിവാക്കാനായി സര്‍ക്കാരുമായി കത്തിടപാട് നടത്തുകയും തുടര്‍ന്ന് ധനകാര്യവകുപ്പും പോലീസ് വകുപ്പും യോഗം ചേരുകയുണ്ടായി. കെ.എഫ്.സി നിയമത്തിന് അനുസൃതമല്ലാത്ത യാതൊരു റിക്കവറിയും ശമ്പളബില്ലില്‍ നിന്ന് നടത്താന്‍ പാടില്ലെന്നാണ് ധനകാര്യവകുപ്പ് നിര്‍ദ്ദേശിച്ചത്. ഇത്തരം റിക്കവറിക്ക് ബദല്‍ സംവിധാനം പോലീസ് വകുപ്പ് തന്നെ കണ്ടെത്തണമെന്നും ധനകാര്യവകുപ്പ് ആവശ്യപ്പെട്ടു.

 

 

ഇതിന്റെ അടിസ്ഥാനത്തില്‍ ബദല്‍ സംവിധാനം ഒരുക്കുന്നതിന് ദേശസാല്‍കൃതബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളെ പോലീസ് സമീപിച്ചു. ഇതിനെത്തുടര്‍ന്നാണ് വകുപ്പിലെ ജീവനക്കാരില്‍ നിന്ന് ഒരു രൂപപോലും ഈടാക്കാതെ സംവിധാനം ഒരുക്കാമെന്ന് എച്ച്.ഡി.എഫ്.സി ഉറപ്പ് നല്‍കിയത്. ജീവനക്കാരുടെ ശമ്പളം ലഭ്യമാക്കുന്ന നിലവിലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം അനുസരിച്ച് ജീവനക്കാര്‍ ഇ-മാന്‍ഡേറ്റ് നല്‍കുന്ന മുറയ്ക്കാണ് പുതിയ സംവിധാനം നിലവില്‍ വരിക. ശമ്പളബില്ലില്‍ നിന്ന് നിലവില്‍ ഡി.ഡി.ഒമാര്‍ നടത്തുന്ന റിക്കവറിക്ക് പുറമേയുള്ള ക്ഷേമഫണ്ടുകള്‍ ജീവനക്കാര്‍ നല്‍കുന്ന ഇ-മാന്‍ഡേറ്റ് എച്ച്.ഡി.എഫ്.സി ബാങ്ക് വഴി റിക്കവറി ചെയ്ത് അതത് ക്ഷേമഫണ്ടുകളിലെ അക്കൗണ്ടുകളിലേയ്ക്ക് മാറ്റുകയാണ് ചെയ്യുക.

 

ക്ഷേമഫണ്ടുകള്‍ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായാണ് ഉപയോഗിക്കുന്നത്.

പെന്‍ഷന്‍ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളില്‍ (1) മുതല്‍

അക്ഷയ കേന്ദ്രങ്ങളില്‍ രണ്ടാംഘട്ട ക്ഷേമ പെന്‍ഷന്‍ മസ്റ്ററിംഗ് (ഫെബ്രുവരി 1) മുതല്‍ 20 വരെ നടക്കും. 2019 ഡിസംബര്‍ 31 വരെയുളള സാമൂഹ്യ സുരക്ഷ/ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഇതുവരെ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്ത പെന്‍ഷന് അര്‍ഹതയുളള ഗുണഭോക്താക്കള്‍ ബയോമെട്രിക്ക് മസ്റ്ററിംങ് നടത്തുന്നതിനും, കിടപ്പുരോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഹോം മസ്റ്ററിംങ് നടത്തുന്നതിനുമാണ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അവസരം. സാമൂഹ്യ, സുരക്ഷാ പെന്‍ഷനുകള്‍,കര്‍ഷക പെന്‍ഷന്‍, ക്ഷേമനിധി പെന്‍ഷനുകള്‍ എന്നിവയുടെ ഗുണഭോക്താക്കള്‍ക്ക് രണ്ട് വര്‍ഷം മുന്‍പ് മസ്റ്ററിംങ് നടപ്പാക്കിയിരുന്നു. അന്ന് മസ്റ്ററിംങ് നടത്താന്‍ കഴിയാത്തവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ മസ്റ്ററിംങ് ഏര്‍പ്പെടുത്തിയിട്ടുളളത്. അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിംങ് സൗജന്യമാണ്.

 

 

ടെന്‍ഡര്‍ ക്ഷണിച്ചു

മല്ലപ്പളളി ഐ.സി.ഡി.എസ് പ്രോജക്ടില്‍ അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ജി.എസ്.ടി രജിസ്ട്രേഷനുളള സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14 ന് ഉച്ചയ്ക്ക് രണ്ടുവരെ. ടെന്‍ഡര്‍ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും മല്ലപ്പളളി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 6238978900.

അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ് ടു ഡി, ത്രീ ഡി, ത്രീ ഡി എസ് മാക്സ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2785525, 8078140525. ഇ-മെയില്‍ : [email protected]

ടെന്‍ഡര്‍ ക്ഷണിച്ചു

പന്തളം (കുളനട) ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള 90 അങ്കണവാടികള്‍ക്കും ഒരു മിനി അങ്കണവാടിക്കും 2021-22 സാമ്പത്തിക വര്‍ഷം ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14 ന് പകല്‍ 12 വരെ. ടെന്‍ഡര്‍ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും പന്തളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 04734 262620.

പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന 11 മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം സ്‌കൂളുകളില്‍ 2022-23 അദ്ധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നടത്തുന്നതിന് എല്ലാ ജാതിവിഭാഗത്തിലും ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും, ഇടുക്കിയിലെ പൈനാവ്, വയനാട്ടിലെ പൂക്കോട്, പാലക്കാടിലെ അട്ടപ്പാടി എന്നീ മൂന്ന് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷം ആറാം ക്ലാസിലേക്ക് പ്രവേശനം നടത്തുന്നതിന് പട്ടികവര്‍ഗക്കാരായ പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. കുട്ടിയുടെ ജാതി,വരുമാനം, ആധാര്‍, നിലവില്‍ പഠിക്കുന്ന ക്ലാസ്സ് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കേറ്റ് തുടങ്ങിയ രേഖകളുടെ പകര്‍പ്പുുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, തോട്ടമണ്‍ പി.ഒ, റാന്നി 689672 എന്ന വിലാസത്തിലോ [email protected] ന്ന ഇമെയില്‍ വിലാസത്തിലോ അയയ്ക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735 227703, 9496070349 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

 

 

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയിലെ ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 ( എസ്.സി/എസ്.ടി ക്കാര്‍ക്കു മാത്രമുളള സ്പെഷ്യല്‍ റിക്രൂട്ട് മെന്റ്) (കാറ്റഗറി നം.250/2020) തസ്തികയിലേക്ക് 27800-59400 ശമ്പള നിരക്കില്‍ 09.07.2021 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

 

ഒന്നാം ക്ലാസിലേക്ക് പ്രവേശനം

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നല്‍കുന്നതിനായി പട്ടിക വര്‍ഗക്കാരായ കുട്ടികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. ഏത് സ്‌കൂളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കുന്നത് എന്ന് അപേക്ഷയില്‍ വ്യക്തമാക്കണം. കുട്ടിയുടെ ജാതി,വരുമാനം, ആധാര്‍ തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍, തങ്ങള്‍ കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ ജീവനക്കാരല്ലാ എന്ന് രക്ഷകര്‍ത്താക്കളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം എന്നിവ സഹിതം അപേക്ഷ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, തോട്ടമണ്‍ പി.ഒ,റാന്നി 689672 എന്ന വിലാസത്തിലോ [email protected]എന്നഇമെയില്‍ വിലാസത്തിലൊ അയയ്ക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. ഫോണ്‍ : 04735 227703, 9496070349.

 

യോഗം ചേരും

2021- 22 അധ്യാന വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച് സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി യുടെ യോഗം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ഫെബ്രുവരി മൂന്നിന് ഓണ്‍ലൈനായി ചേരും. യോഗത്തില്‍ സ്റ്റുഡന്‍സ് ഫെസിലിറ്റി യുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ആര്‍ടിഒ അറിയിച്ചു.

മുട്ട ഉത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തത
നേടും: മന്ത്രി ജെ. ചിഞ്ചു റാണി

മുട്ട ഉത്പാദനത്തില്‍ കേരളം സ്വയം പര്യാപ്തത നേടുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. സര്‍ക്കാറിന്റെ ധനസഹായത്തോടെ പൗള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന കൂടും കോഴിയും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ബ്ലോക്ക് പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്ത ജോയിന്റ് ലയബിലിറ്റി ഗ്രൂപ് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലായി നടത്തുന്ന ഈ പദ്ധതിയില്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് പറക്കോട് ബ്ലോക്കിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബ്ലോക്കിലെ ഏഴു പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ലയബിലിറ്റി ഗ്രൂപ്പിലെ അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും മുട്ടയിടാന്‍ പ്രായമായ 100 കോഴിയെയും കൂടും നല്‍കും.

 

 

ഓരോ ഗുണഭോക്താവിനും 90,000 രൂപയുടെ ആനുകൂല്യം ലഭിക്കും. ഗുണഭോക്തൃ വിഹിതമായി 5000 രൂപ വീതം അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു. മുട്ടയുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിരവധി പദ്ധതികളാണ് നടത്തി വരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ വനിതാമിത്രം, കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്, നഗരപ്രിയ എന്നീ പദ്ധതികളിലൂടെ മുട്ട ഉത്പാദനം സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. ബിവി 3-80 എന്ന ഇനത്തിലുള്ള കോഴികളെയാണ് കൂടും കോഴിയും പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഒരു വര്‍ഷം 300 മുട്ട വരെ ഇടുന്ന കോഴികളാണ് ഇത്. പദ്ധതി വഴി വിതരണം ചെയ്യുന്ന കൂട്ടില്‍ കോഴികള്‍ക്ക് വെളളം കുടിക്കാനുള്ള സംവിധാനം, കാഷ്ഠം കൂട്ടില്‍ വീഴാതെ പുറത്തേക്ക് പോകാനുള്ള സംവിധാനം എന്നിവയുണ്ടെന്നും മന്ത്രി പറഞ്ഞു.

 

മുട്ട ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത നേടുന്നതോടൊപ്പം ഇത്തരം പദ്ധതികള്‍ ജനങ്ങള്‍ക്ക് ഗുണപരമാകുന്ന രീതിയില്‍ മാറ്റിയെടുക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായ പദ്ധതിയാണിത്. മുട്ട ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടി ആരോഗ്യമുള്ള പുതിയ തലമുറയെ സൃഷ്ടിക്കാമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

 

കോവിഡ് മഹാമാരിക്കിടയിലും ഗുണഭോക്തൃവിഹിതം കൃത്യമായി അടച്ച് സംസ്ഥാന തലത്തില്‍ പോലും ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് നടത്തിയതെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ പദ്ധതി നടത്തിപ്പിനായി ചടുലമായ ഇടപെടലുകളാണ് നടത്തിയത്. പറക്കോട് ബ്ലോക്ക് പഞ്ചായത്തിനെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തതിന് മന്ത്രിക്ക് നന്ദി അറിയിക്കുന്നതായും, മറ്റുള്ള പഞ്ചായത്തുകള്‍ക്കും കൂടുതല്‍ മുന്നോട്ട് വരാന്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമാകട്ടെയെന്നും എംഎഎല്‍എ പറഞ്ഞു.

 

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ കോഴിയും കൂടും വിതരണോദ്ഘാടനം നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞന്നാമ്മ കുഞ്ഞ്, ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോഷന്‍ ജേക്കബ്, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ബി. രാജീവ്കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.പി. സന്തോഷ്, എം. മഞ്ജു, സുജ അനില്‍, വിമല മധു, കെപ്‌കോ ചെയര്‍മാന്‍ പി.കെ മൂര്‍ത്തി, കെപ്‌കോ മാനേജിംഗ് ഡയറക്ടര്‍ പി. സെല്‍വകുമാര്‍, കെപ്‌കോ കോ-ഓര്‍ഡിനേറ്റര്‍ ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് പ്രതിരോധം: സഞ്ചരിക്കുന്ന കിയോസ്‌കുമായി ഹോമിയോപ്പതി വകുപ്പ്;
ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ വിതരണം ചെയ്യും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിതരണം ചെയ്യുന്നതിനുള്ള ഹോമിയോപ്പതി വകുപ്പിന്റെ സഞ്ചരിക്കുന്ന കിയോസ്‌കിന്റെ ജില്ലാതല പര്യടനം തുടങ്ങി. കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ആര്‍ മുരളീധരന്‍ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് നല്‍കിയായിരുന്നു ഉദ്ഘാടനം. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .ഡി . ബിജുകുമാര്‍ പങ്കെടുത്തു.

 

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ പകുതിയില്‍ അധികം കുറവാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു പദ്ധതിയുമായി ഹോമിയോപ്പതി വകുപ്പ് മുന്നിട്ടിറങ്ങിയത് ഗുണകരമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഒമിക്രോണ്‍ ഉള്‍പ്പെടെ കോവിഡിന്റെ കൂടുതല്‍ വകഭേദങ്ങള്‍ വ്യാപിക്കുന്ന ഒരു ഘട്ടമാണ് നിലവിലുള്ളത്.

 

 

സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍, ബാങ്കുകള്‍, കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വ്യാപനവും ക്ലസ്റ്ററും കൂടുന്നതിനാലാണ് ഹോമിയോപ്പതി വകുപ്പിന്റെ മെഡിക്കല്‍ ടീം നേരിട്ടെത്തി ആവശ്യമുള്ള ആളുകള്‍ക്ക് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്യുന്നത്.

 

സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹോമിയോപ്പതി ബൂസ്റ്റര്‍ മരുന്ന് നല്‍കുന്നത് പത്തനംതിട്ട ജില്ലയിലാണ്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്നായ ആഴ്സനിക് ആല്‍ബം 30സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്‍കിവരുന്നു. ജില്ലയില്‍ അഞ്ചുദിവസം പര്യടനം നടത്തുന്ന കിയോസ്‌ക് ഫെബ്രുവരി ഒന്നിന് പത്തനംതിട്ട, കോന്നി, രണ്ടിന് മല്ലപ്പള്ളി, റാന്നി, മൂന്നിന് തിരുവല്ല, നാലിന് അടൂര്‍, പന്തളം എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മരുന്ന് ലഭ്യമാകുന്നതിനായി 9447040126 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

അദാലത്ത്

ഏനാദിമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഫെബ്രുവരി-11, 26 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അദാലത്ത്. 2017 മാര്‍ച്ച് 31 വരെ ഏനാദിമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ വിലകുറച്ച് കാണിച്ചത് മൂലം നടപടി നേരിടുന്ന ആധാരങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന അദാലത്തില്‍ കുറവ് ഫീസ് പൂര്‍ണമായി ഒഴിവാക്കിയും കുറവ് മുദ്രയുടെ 30 ശതമാനം മാത്രം അടച്ചും കേസ് തീര്‍പ്പാക്കാം. ഫോണ്‍-04734-246372.

 

 

വിദ്യാഭ്യാസ വായ്പ – ത്രിദിന ബോധവത്കരണ പഠന ക്യാമ്പ്

നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് യുവജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന് ത്രിദിന ബോധവത്കരണ സഹവാസ പഠന ക്യാമ്പ് സംഘടിപ്പിക്കും. സ്വദേശത്തും വിദേശത്തും ഉന്നത പഠനത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പയുടെ നടപടിക്രമങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ നല്‍കുകയാണ് ലക്ഷ്യം. ദേശസാല്‍കൃത ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് മുന്‍പായി 9633031098 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

 

മസ്റ്ററിംഗ്

വളളിക്കോട് ഗ്രാമപഞ്ചായത്തിലെ 2019 ഡിസംബര്‍ 31 വരെയുളള സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഇനിയും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ ഫെബ്രുവരി ഒന്നു മുതല്‍ 20 വരെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. കിടപ്പുരോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ബന്ധുക്കള്‍ ഹോം മസ്റ്ററിംഗ് നടത്തുന്നതിന് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. 2019 ഡിസംബര്‍ 31 വരെയുളള ഗുണഭോക്താക്കളില്‍ ഇതുവരെയും മസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കള്‍ മാത്രമേ മസ്റ്റര്‍ ചെയ്യാവൂ. മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ പഞ്ചായത്ത് ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം.

വായ്പകള്‍ക്ക് അപേക്ഷിക്കാം

ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്കു വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍, വിവാഹ, ഭവന, വാഹന (ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍ /ഗുഡ്സ് കാരിയര്‍ ഉള്‍പ്പടെയുള്ള കമേഴ്‌സ്യല്‍ വാഹനങ്ങള്‍), വായ്പകള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്. പ്രായം 18 നും 55നും മധ്യേ. വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സുണ്ടായിരിക്കണം. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:9400068503.

error: Content is protected !!