Trending Now

കോന്നിയിൽ പൊതു പൈപ്പിലൂടെ ഉള്ള കുടിവെള്ള വിതരണം മുടങ്ങി

 

കോന്നി വാര്‍ത്ത : ശുദ്ധജല പദ്ധതിയിൽനിന്ന് കോന്നി പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്ച . വരൾച്ച കനത്തതോടെ പൈപ്പ് വെള്ളം ആശ്രയിച്ചു ജീവിച്ചവര്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുന്നു . പണം ഉള്ളവര്‍ ടാങ്കറില്‍ വെള്ളം ഇറക്കി തുടങ്ങി .സാധാരണ ആളുകള്‍ മറ്റു ജല സ്രോതസുകളെ തേടി പോകേണ്ട അവസ്ഥ ആണ് . ഓരോ വാര്‍ഡിലും ശുദ്ധ ജലം എത്തിക്കാന്‍ വാര്‍ഡ്‌ മെമ്പര്‍മാര്‍ മുന്നിട്ടു ഇറങ്ങണം .

മേഖലയിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളത്തിനായി ജനം പരക്കം പായുന്നു.കോന്നി അരുവാപ്പുലം ശുദ്ധജല പദ്ധതിയിൽനിന്നാണ് രണ്ട് പഞ്ചായത്തുകളിലേക്കും വെള്ളം എത്തുന്നത്. അച്ചൻകോവിൽ ആറ്റിലെ കൊടിഞ്ഞിമൂല കടവിൽനിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. കെ.എസ്.ടി.പി.റോഡ് പണിക്കായി മാരൂർ പാലത്തിന് സമീപം കലുങ്ക് നിർമാണം നടക്കുന്നതിനായി വിതരണ പൈപ്പുകൾ മുറിച്ചിട്ടിരിക്കുകയാണ്.കലുങ്ക് പണിയുടെ ഒരു ഘട്ടം കഴിഞ്ഞിട്ടും പൈപ്പുകൾ പഴയ സ്ഥിതിയിൽ ആക്കിയിട്ടില്ല. ഇത് കാരണം കോന്നി വിതരണ കേന്ദ്രത്തിലേക്ക് വെള്ളം പമ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. റോഡ് പണിയുടെ കരാറുകാരൻ ബദൽ സംവിധാനത്തിൽ വെള്ളം എത്തിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കരാറുകാരന്‍ ചെയ്യുന്നില്ല എങ്കില്‍ പഞ്ചായത്ത് നേരിട്ട് പദ്ധതി നടപ്പിലാക്കണം എന്നാണ് ജനകീയ ആവശ്യം