കോന്നി വാര്‍ത്ത ഡോട്ട് കോം : അതി രൂക്ഷമായ വേനല്‍ അച്ചന്‍കോവില്‍ നദിയിയെയും വറ്റിച്ചു തുടങ്ങി .കാല വര്‍ഷത്തില്‍ വെള്ളപ്പൊക്കം സമ്മാനിച്ച ഈ നദിയുടെ പല ഭാഗവും വറ്റി .വനത്തില്‍ നിന്നും തൊണ്ണൂറ് തോടുകള്‍ ചേരുന്ന അച്ചന്‍കോവില്‍ നദി വേനലിന്‍റെ തുടക്കത്തില്‍ തന്നെ വറ്റി . മഴകാലത്ത് ഒലിച്ചു വന്ന മഴ വെള്ളം എല്ലാം വാര്‍ന്നു പോയി . വനത്തിലെ ഒട്ടുമിക്ക തോടും വറ്റി .
കിഴക്ക് പശുക്കിടാ മേടില്‍ നിന്നുള്ള അച്ചന്‍കോവില്‍ നദി അച്ചന്‍കോവില്‍ ഗ്രാമത്തിനു താഴെ കല്ലാറുമായി കൂടി ചേര്‍ന്നാണ് കോന്നി മേഖലയില്‍ എത്തുന്നത് . കോന്നി കൊട്ടാരത്തില്‍ കടവ് മുതല്‍ ഉള്ള കുടിവെള്ള പദ്ധതിയില്‍ ഈ വെള്ളം ആണ് ഉപയോഗം .
രണ്ടു ആഴ്ച കൂടി കഴിഞ്ഞാല്‍ അച്ചന്‍ കോവില്‍ ഭാഗത്ത് ജലം പൂര്‍ണ്ണമായും വറ്റും .പിന്നീട് കല്ലാറിലെ ജലം ആണ് അച്ചന്‍ കോവില്‍ നദിയില്‍ എത്തുന്നത് . എല്ലാ കാലത്തും ജലം ലഭിക്കാന്‍ ഉള്ള പദ്ധതി ഉണ്ടാകണം .മല മുകളില്‍ ഡാം പണിതു കൊണ്ട് ജലം സംഭരിക്കണം .വേനല്‍ എത്തുമ്പോള്‍ ഈ ജലം നദിയിലേക്ക് തുറന്ന് വിടണം .
വേനല്‍ അതി രൂക്ഷമായതോടെ അച്ചന്‍ കോവില്‍ നദിയുടെ തീരത്തുള്ള പല കിണറും വറ്റി . ജലം വേഗത്തില്‍ മണ്ണില്‍ വലിയുന്നു .ഇതേ കുറിച്ച് ഉടന്‍ പഠനം നടത്തി സമഗ്ര റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കണം . വേനല്‍ അതി രൂക്ഷമായി പിടി മുറുക്കി .
ചിത്രം :അരുണ്‍ അറയാണി