Trending Now

അളിയൻ മുക്ക് -കൊച്ചു കോയിക്കൽ- സീതത്തോട് റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 15 കോടി രൂപ അനുവദിച്ചു

സീതത്തോട് പഞ്ചായത്തിലെ അളിയൻ മുക്ക് -കൊച്ചു കോയിക്കൽ- സീതത്തോട് റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 15 കോടി രൂപ അനുവദിച്ചു

കോന്നി:സീതത്തോട് പഞ്ചായത്തിലെ അളിയൻ മുക്ക് കൊച്ചു കോയിക്കൽ സീതത്തോട് റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 15 കോടി രൂപ അനുവദിച്ചതായി അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.

ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യത്തെത്തുടർന്ന് അഡ്വക്കേറ്റ് കെ. യു.ജനീഷ് കുമാർ എംഎൽഎ ആയതിനുശേഷം മന്ത്രിക്ക് നേരിട്ട് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിർമ്മാണത്തിന് തുക അനുവദിച്ചത്.
സീതത്തോട് പഞ്ചായത്തിലെ ആദ്യകാല റോഡാണ് കൊച്ചുകോയിക്കൽ അളിയൻ മുക്ക് റോഡ്.ശബരിമല, ഗവി റൂട്ടിലെ സമാന്തര പാത കൂടിയാണ് ഈ റോഡ്. റോഡ് നിർമാണം പൂർത്തിയാകുമ്പോൾ നൂറുകണക്കിന് കുടുംബംങ്ങൾക്ക് സഹായകമാകുന്ന പ്രധാന പാതയായി മാറും.

ഉറുമ്പനി -കോശിപ്പടി കൊച്ചുകൊയിക്കൽ -4ബ്ലോക്ക്‌ കൊച്ചുകര, വലിയകര, കുളഞ്ഞിമുക്ക്-അളിയന്മുക്ക് ഭാഗങ്ങൾ ഉൾപ്പെടുന്ന 9.5 കിലോമീറ്റർ റോഡ് നിലവിലുള്ള 3.80 മീറ്റര്‍ വീതിയിലുള്ളത് 5.50 മീറ്റര്‍ വീതിയായി വർധിപ്പിച്ചു ബിഎം&ബിസി സാങ്കേതിക വിദ്യയിൽ ടാർ ചെയ്യുന്നതിനാണ് വിഭാവനം ചെയ്തിരിക്കുന്നത്.ആകെ നീളത്തില്‍ 8.100 കി.മീറ്റര്‍ BM & BC യിലും 1.400 കി.മീറ്റര്‍ കോണ്‍ക്രീറ്റിലും നിർമ്മിക്കും.

 

റോഡ് തകർന്ന ഭാഗങ്ങളില്‍ GSB യും വാഹനം ഉപയോഗിച്ച് ബലപ്പെടുത്തിയതിനു ശേഷമാണ് BM & BC ചെയ്യുന്നത്. ആവശ്യമുള്ള ഭാഗങ്ങളില്‍ ഓടയും, ഐറിഷ് ഓടയും നല്കിയിട്ടുണ്ട്. വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ റോഡ് തകർന്നു പോകാതിരിക്കാന്‍ പൂട്ട് കട്ടയും നല്കിയിട്ടുണ്ട്.

8 സ്ഥലങ്ങളില്‍ പൈപ്പ് കൽവർട്ടുകളും 2 സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് കലുങ്കുകളും വിഭാവനം ചെയ്തിട്ടുണ്ട്. റോഡിന്റെ വശങ്ങള്‍ സംരക്ഷിക്കുന്നതിലേക്ക് കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മാ ണവും വിഭാവനം ചെയ്തിട്ടുണ്ട്.

 

ഗതാഗത നിയന്ത്രണത്തിനായി സെന്ററിലും വശങ്ങളിലും ലൈന്‍, ദിശാ ബോർഡ് , സ്റ്റഡ്സ് എന്നിവ സ്ഥാപിക്കുന്നതിനും DPR ല്‍ വിഭാവനം ചെയ്തിട്ടുണ്ട്. 7 വർഷം കരാറുകരന്റെ ഉത്തരവാദിത്വത്തില്‍ റോഡ് പരിപാലിക്കുന്നതിനുള്ള രീതിയിലുള്ള അംഗീകരമാണ് ലഭിച്ചിരിക്കുന്നത്.നടപടികൾ പൂർത്തിയാക്കി റോഡ് നിർമാണം വേഗത്തിൽ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു