Trending Now

കല്ലേലി കാവിൽ ആഴിപൂജയും ,വെള്ളം കുടി നിവേദ്യവും ഇന്ന് ( 2022 ജനുവരി 21 വെള്ളിയാഴ്ച)

 

കോന്നി : നൂറ്റാണ്ടുകളായി ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചരിച്ചു വരുന്നതും ഭാരതീയ സംസ്കൃതിയില്‍ ഒഴിച്ചു കൂടാനാകാത്തതുമായ അത്യപൂര്‍വ്വ പൂജകള്‍ക്ക് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്(മൂലസ്ഥാനം ) ഉണര്‍ന്നു .999 മലകളെ ഉണര്‍ത്തി പ്രകൃതി കോപങ്ങളെ ശമിപ്പിച്ച് മാനവകുലത്തിനും സര്‍വ്വചരാചരങ്ങള്‍ക്കും ഐശ്വര്യം പ്രദാനം ചെയ്യുന്ന വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്നആഴിപൂജ ,വെള്ളം കുടി നിവേദ്യം ,കളരിപൂജ ,ചരിത്ര പുരാതനമായ കുംഭപാട്ട് ,ഭാരതക്കളി എന്നീ ചടങ്ങുകള്‍ ഇന്ന് (2022 ജനുവരി 21 വെള്ളിയാഴ്ച) നടക്കും . ഇതിന് മുന്നോടിയായി കളരി വിളക്ക് തെളിയിക്കല്‍ ചടങ്ങ് പ്രകൃതി സംരക്ഷണ പൂജയോടെ നടന്നു

ഇന്ന് ഏഴര വെളുപ്പിനെ മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍, കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം, മലയ്ക്ക് കരിക്ക് പടേനി , തൃപ്പടി പൂജ ,ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ , രാവിലെ 8.30 വാനര പൂജ ,വാനര ഊട്ട് ,മീനൂട്ട് ,പ്രഭാത പൂജ ,9 മണിയ്ക്ക് നിത്യ അന്നദാനം , 11.30 ഊട്ട് പൂജ , വൈകിട്ട് 6.30 സന്ധ്യാ നമസ്കാരം ,ദീപ നമസ്കാരം ,ദീപക്കാഴ്ച ,രാത്രി 10 മണി മുതല്‍ കളരിപൂജ ,ആഴി സമര്‍പ്പണം, ആഴി പൂജ ,വെള്ളം കുടി നിവേദ്യം , ഭാരതാംബയുടെ മടിത്തട്ടില്‍ ആദ്യം രൂപം കൊണ്ട കലാരൂപം ഭാരതക്കളി,കാവ് ആചാര അനുഷ്ഠാനത്തോടെ ചരിത്ര പുരാതനമായ കുംഭ പാട്ട് എന്നിവ ആരോഗ്യ വകുപ്പിന്‍റെ കോവിഡ് സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശപ്രകാരം നടക്കും എന്ന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്ത കുമാര്‍ അറിയിച്ചു