Trending Now

ഖത്തര്‍ ലോകകപ്പ്: ടിക്കറ്റ് വില്‍പന ഇന്ന് മുതല്‍; താമസക്കാര്‍ക്ക് വന്‍ ഇളവ്

 

KONNIVARTHA.COM / ദോഹ: 2022 ഖത്തര്‍ ലോകകപ്പിന്റെ ആദ്യ ഘട്ട ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിച്ചു  ഖത്തര്‍ സമയം ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതലാണ് ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായത് . ഫിഫയാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

ഖത്തറിലെ താമസക്കാരായ എല്ലാവര്‍ക്കും 40 റിയാലിന് (819 രൂപ) ടിക്കറ്റുകള്‍ ലഭ്യമാവും. കാറ്റഗറി നാല് സീറ്റുകളിലേക്കാണ് ആ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നത്. ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമേ കാറ്റഗരി നാല് ടിക്കറ്റുകള്‍ ലഭിക്കുകയുള്ളൂ. വിസകാര്‍ഡ് വഴി മാത്രമാവും ഖത്തറിലുള്ളവര്‍ക്ക് പേയ്‌മെന്റ്.

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലക്കുറവിലാണ് താമസക്കാര്‍ക്ക് സംഘാടകര്‍ ടിക്കറ്റ് വില്‍പന ആരംഭിക്കുന്നത്. 1990 ഇറ്റലി ലോകകപ്പിന് ശേഷമുള്ള ടിക്കറ്റ് ചാര്‍ജുകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വഅതേസമയം, ഖത്തറിന് പുറത്തുള്ളവര്‍ക്ക് മറ്റ് ഫോര്‍മാറ്റുകളിലും ടിക്കറ്റ് തുക അടക്കാം. ആരാധകര്‍ക്കുള്ള ഫാന്‍ ഐ.ഡി കാര്‍ഡായ ഹയ്യാ കാര്‍ഡും ലോകകപ്പില്‍ നടപ്പാക്കും.

ഇന്ന് മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്നും ക്രമരഹിതമായ തെരഞ്ഞെടുപ്പിലൂടെയാണ് ടിക്കറ്റ് ലഭിക്കുക. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരം മാര്‍ച്ച് എട്ടിന് മുമ്പായി ഇ-മെയില്‍ വഴി അറിയിക്കും. അതിന് ശേഷം മാത്രമേ പണമടക്കാനാകൂ. ഇന്ന് മുതല്‍ ഫെബ്രുവരി എട്ട് ഉച്ചക്ക് ഒരു മണി വരെയാണ് ആദ്യഘട്ട ടിക്കറ്റ് ബുക്കിങ് സമയം. കൂടുതല്‍ വിശദവിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും fifa.com എന്ന ലിങ്ക് സന്ദര്‍ശിക്കുക

 

ചരിത്രത്തിൽ ഏറ്റവും ചെലവ് കുറഞ്ഞ ലോക കപ്പിനായുള്ള ടിക്കറ്റ് വില്പന ഇന്ന് ഒരുമണി മുതൽ.

FIFA ലോകകപ്പ് ഖത്തർ 2022™️ ടിക്കറ്റുകളുടെ ആദ്യ വിൽപ്പന ഘട്ടം 2022 ജനുവരി 19-(TODAY) 1PM ദോഹ സമയം ആരംഭിക്കുന്നു. റാൻഡം സെലക്ഷൻ നറുക്കെടുപ്പ് വിൽപ്പന കാലയളവായിരിക്കും. ഈ റാൻഡം സെലക്ഷൻ നറുക്കെടുപ്പ് വിൽപ്പന കാലയളവിൽ മൂന്ന് തരം ടിക്കറ്റുകൾ ലഭ്യമാകും: വ്യക്തിഗത മാച്ച് ടിക്കറ്റുകൾ (IMT ), ടീം സ്പെസിഫിക് ടിക്കറ്റ് സീരീസ് (TST ), ഫോർ സ്റ്റേഡിയം ടിക്കറ്റ് സീരീസ് (FST ).

ഈ വിൽപ്പന കാലയളവിൽ, ടിക്കറ്റ് അപേക്ഷകർക്ക് എപ്പോൾ വേണമെങ്കിലും അവരുടെ ടിക്കറ്റ് അപേക്ഷ സമർപ്പിക്കാൻ കഴിയും. റാൻഡം സെലക്ഷൻ ഡ്രോ വിൽപ്പന കാലയളവിൽ SUBMIT ചെയ്ത എല്ലാ ടിക്കറ്റ് അപേക്ഷകളും ഈ വിൽപ്പന കാലയളവ് അവസാനിച്ചതിന് ശേഷം മുൻകൂട്ടി നിശ്ചയിച്ച തീയതിയിൽ ഒരു റാൻഡം സെലക്ഷൻ നറുക്കെടുപ്പിലൂടെ ടിക്കറ്റ് അലോക്കേഷനായി ശേഖരിക്കും.

ടിക്കറ്റ് അപേക്ഷകർക്ക്, അവർക്ക് ALOCATE ചെയ്ത ടിക്കറ്റ് ഡീറ്റെയിൽസ്, പേയ്മെന്റ് ഡീറ്റെയിൽസ് എന്നിവ ഇ – മെയിലിൽ മറുപടി ലഭിക്കും.

ഖത്തർ റെസിഡന്റ്സിനു ചരിത്രത്തിൽ ഏറ്റവും ചെലവ് ചുരുങ്ങിയ ടിക്കറ്റ് റേറ്റ് പ്രഖ്യാപിച്ച സുപ്രീം കമ്മിറ്റീ ഫോർ ഡെലിവറി ആൻഡ് ലെഗസിക്കും ഖത്തർ ഗവണ്മെന്റിനും കളിയാരാധകരുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

FIFA വേൾഡ് കപ്പ് ഖത്തർ 2022 ന് ഒരാൾക്ക് ഒരു മത്സരത്തിന് ആറ് (6) ടിക്കറ്റുകൾ വരെ അപേക്ഷിക്കാം (പോസ്റ്റൽ അഡ്രസിൽ), മത്സരത്തിലുടനീളം ഒരാൾക്കു പരമാവധി അറുപത് (60) ടിക്കറ്റുകൾ വാങ്ങാം. വ്യക്തിഗത മത്സര ടിക്കറ്റുകൾ, ടീം നിർദ്ദിഷ്ട ടിക്കറ്റുകൾ, നാല് സ്റ്റേഡിയങ്ങൾക്കുള്ള ടിക്കറ്റ് സീരീസ്, എന്നിവ വാങ്ങുമ്പോഴും ഈ നിയമം ബാധകമാണ്.

എങ്ങിനെ ടിക്കറ്റിനായി അപേക്ഷിക്കാം:-

ഔദ്യോഗിക ഫിഫ ടിക്കറ്റിംഗ് പോർട്ടലായ FIFA.com/tickets മുഖേനയാണ് ടിക്കറ്റിനായി അപേക്ഷിക്കേണ്ടത്പൊ. അപേക്ഷിക്കാനായി പൂർണ്ണവും കൃത്യവുമായ വിവരങ്ങളോടെ നിങ്ങളുടേതായ ഫിഫ ടിക്കറ്റിംഗ് അക്കൗണ്ട് ഉണ്ടാക്കി LOGIN ചെയ്യണം.

FIFA ലോകകപ്പ് ഖത്തറിന് 2022 ന് നാല് ടിക്കറ്റ് CATEGORIES ആണുള്ളത്:-

കാറ്റഗറി 1 ആണ് ഏറ്റവും ഉയർന്ന വിലയുള്ളതും സ്റ്റേഡിയത്തിനുള്ളിലെ പ്രധാന ഏരിയകളിൽ സ്ഥിതി ചെയ്യുന്നതും. കാറ്റഗറി 1 ഏരിയയുടെ പുറത്താണ് 2, 3 വിഭാഗങ്ങൾ.

കാറ്റഗറി 4 ഏറ്റവും ചെലവ് കുറഞ്ഞതും ഖത്തറിലെ താമസക്കാർക്ക് മാത്രമായി നീക്കിവച്ചിരിക്കുന്നതുമാണ്.

SAFEER

INDIAN COMMUNITY CULTURAL FOCAL POINT

FAN LEADER

FIFA WORLDCUP QATAR 2022
#IAmAFan #FIFA2022 #Qatar2022 #fifaworldcupqatar2022 Support FIFA WORLD CUP QATAR 2022

error: Content is protected !!