ഡയറക്ട്രേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫേഴസും പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാസ്റ്റേഡിയത്തില്‍ സംയുക്ത പരിശോധന നടത്തി.
ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രളയത്തില്‍നിന്നും സ്റ്റേഡിയത്തെ സംരക്ഷിച്ച് ആധുനികരീതിയിലുഉള്ള അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മ്മിക്കണമെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജിന്റെ നിര്‍ദ്ദേശപ്രകാരമാണ് എന്‍ജിനീയറിംഗ് വിഭാഗം എത്തിയത്. ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് എന്‍ജിനീയറിംഗ് വിഭാഗം അറിയിച്ചു.
റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തന്നെ സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം തുടങ്ങുമെന്ന് എന്‍ജിനീയറിംഗ് വിഭാഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും പറഞ്ഞു. നിർമ്മാണത്തിനു മുൻപുള്ള ടെൻഡർ നടപടികൾ വൈകാതെ ആരംഭിക്കും.
ഡയറക്ട്രേറ്റ് ഓഫ് സ്‌പോര്‍ട്‌സ് എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ അഫേഴ്‌സ് ചീഫ്കണ്‍സള്‍ട്ടന്റ് സജികുമാര്‍, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ബിജുനായര്‍, അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ ലക്ഷമി.എസ്.നായര്‍,പത്തനംതിട്ട ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ്. രാജേന്ദ്രന്‍നായര്‍ , ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ എസ്.കെ ജവഹര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെ പ്രോജക്ട് മാനേജര്‍ സനല്‍ ഷാഹുല്‍ ഹമീദ്, ആര്‍.പ്രസന്നകുമാര്‍ എന്നിവര്‍ പങ്കെടുത്തു.