Trending Now

കോന്നി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്സിലെ ശുചിമുറി പ്രവര്‍ത്തനക്ഷമമാക്കണം : 8 വനിതകളുടെ ആവശ്യം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ഉള്ള പ്രൈവറ്റ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക് സ്സിലെ ശുചിമുറി പ്രവര്‍ത്തനക്ഷമമാക്കണം എന്ന് ആവശ്യം ഉന്നയിച്ചു ഈ കെട്ടിടത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 8 വനിതകള്‍ ഒപ്പിട്ട് കോന്നി പഞ്ചായത്തില്‍ നല്‍കിയ നിവേദനം പരിഗണിക്കാന്‍ പഞ്ചായത്ത് തയാറാകണം എന്ന് ആവശ്യം ഉയര്‍ന്നു .

 

സമീപത്തെ മറ്റൊരു സ്വകാര്യ കെട്ടിടത്തിലെ ശുചി മുറിയാണ് വനിതകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഉപയോഗിക്കുന്നത് .ദൂര സ്ഥലങ്ങളില്‍ നിന്നും എത്തുന്ന വനിതകള്‍ക്ക് ഈ കെട്ടിടത്തിലെ ശുചി മുറി കാലപഴക്കം മൂലം ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നാണ് പരാതി .

കോന്നി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് 19/09/2019, 02/12/2021 ലും 8 വനിതകള്‍ പരാതി നല്‍കിയിരുന്നു . കോന്നി താലൂക്ക് ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ക്ക് 30/11/2021 ലും പരാതി നല്‍കി എങ്കിലും ശുചി മുറി ഉപയോഗ പ്രഥമാക്കി നല്‍കുവാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല എന്ന് ഇവര്‍ പറയുന്നു .

ജില്ലാ കളക്ടര്‍ക്ക് ഈ കെട്ടിടത്തിലെ കടമുറി ലേലം കൊണ്ട അങ്ങാടിക്കല്‍ നിവാസി ബിന്ദു നേരത്തെ (30/11/2021)പരാതി നല്‍കിയിരുന്നു . എന്നാല്‍ ശുചിമുറിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കണ്ടിട്ടില്ല എന്ന് ഇവരുടെ പരാതി . നാളെ നടക്കുന്ന താലൂക്ക് തല വികസന സമിതി യോഗത്തില്‍ എങ്കിലും ഒരു തീരുമാനം കൈക്കൊള്ളണം