Trending Now

വിജിലൻസ് റെയ്ഡ്; 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു:കൈക്കൂലിയായി പച്ചക്കറിയും വാങ്ങി

വിജിലൻസ് റെയ്ഡ്; 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു:കൈക്കൂലിയായി പച്ചക്കറിയും വാങ്ങി

വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. 67,000 രൂപ കൈക്കൂലി പണം റെയ്‌ഡിൽ പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യും.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയ് എ എം വി ഐ മാരായ ജോർജ്,പ്രവീൺ, അനീഷ്, കൃഷ്ണ കുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്യുക.ഉദ്യോഗസ്ഥർ പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയെന്ന് വിജിലൻസ് പറഞ്ഞു . ഏജന്റുമാരെ വച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്.