![](https://www.konnivartha.com/wp-content/uploads/2021/12/9bdd3d8a-ef54-4c8b-b538-093ca55b166c-880x528.jpg)
KONNIVARTHA.COM : കുട്ടികൾക്കും, യുവജനങ്ങൾക്കും ഭാവിയിൽ ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പുതിയ സമ്പാദ്യ പദ്ധതി ആരംഭിക്കുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. വിദ്യാഭ്യാസം, സ്വയംതൊഴിൽ,വിവാഹം, ആശുപത്രി ചെലവുകൾക്കായി പണം സ്വരൂപിക്കാൻ മാതാപിതാക്കളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നസീർ.കെ.പി, ജോജു വർഗീസ്, അനിത.എസ്.കുമാർ, ശ്യാമള. റ്റി, എം കെ . പ്രഭാകരൻ, മാത്യു വർഗീസ്, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല, ജനറൽമാനേജർ
എസ്. ശിവകുമാർ എന്നിവർ സംസാരിച്ചു.