കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്, കൃഷി ഭവന്‍ എന്നിവയുടെ നേതൃത്വത്തില്‍ സുഭിഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി മാരാമണ്‍ ചെട്ടിമുക്ക് കേന്ദ്രമാക്കി സമൃദ്ധി കര്‍ഷക സംഘം ആരംഭിച്ച സുഭിക്ഷം-സുരക്ഷിതം സമൃദ്ധി ഓര്‍ഗാനിക്ക് ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.
ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുള്ള കിസാന്‍ മേളയും ക്രിസ്മസ് വിപണനമേളയും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കര്‍ഷക സെമിനാറും ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിലെ എഫ്.ഐ.ജി ഗ്രൂപ്പുകള്‍ ഉത്പാദിപ്പിച്ച വിള രക്ഷോപാധികളുടെയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിതരണവും നടന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ്് ഇക്കോഷോപ്പിലെ ആദ്യ വില്‍പന നിര്‍വഹിച്ചു. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയന്‍, തോട്ടപ്പുഴശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എല്‍സി ക്രിസ്റ്റഫര്‍, അനീഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ.രാമചന്ദ്രന്‍ നായര്‍, റെന്‍സി കെ.രാജന്‍, രശ്മി ആര്‍. നായര്‍, അനിത ആര്‍ നായര്‍, റീന തോമസ്, അജിത ജോര്‍ജ്, ലതാ ചന്ദ്രന്‍, പ്രിന്‍സിപ്പന്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല, ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജി കെ.വര്‍ഗീസ്, പുല്ലാട് കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടര്‍ ഡോ. സി.പി റോബര്‍ട്ട്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി.അമ്പിളി, കാര്‍ഷിക വികസന സമിതി അംഗങ്ങളായ എന്‍.ഐ ജേക്കബ്, എം.ജി സുകുമാരന്‍, ജേക്കബ് വര്‍ഗീസ്, സമൃദ്ധി കര്‍ഷക സംഘം പ്രസിഡന്റ് മാത്യു ജോര്‍ജ്, സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, കൃഷി ഓഫീസര്‍ എ. ധന്യ എന്നിവര്‍ പങ്കെടുത്തു.