Trending Now

കല്ലേലിയിൽ കാട്ടാനയുടെ ആക്രമണം :ഒരാൾക്ക് പരിക്ക്, ബൈക്ക് തകർത്തു

Konnivartha :കോന്നി കല്ലേലി റോഡിൽ കാട്ടാനയുടെ ആക്രമണം. ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു. ബൈക്കും ആന തകർത്തു.

വകയാർ നടുവിലത്തു ബെനടിക്ട് ജോർജ്(43) നാണ് പരിക്ക് പറ്റിയത്. വകയാറിലെ വീട്ടിൽ നിന്നും കൊക്കാത്തോട്ടിൽ ടാപ്പിഗിന് പോയതാണ്. കല്ലേലി മേസ്തിരി കാനയുടെ സമീപത്തു വെച്ചു കൊമ്പനാനയുടെ മുന്നിൽ പെട്ടു. ആന ബൈക്ക് ഇടിച്ചു കളഞ്ഞതോടെ ബെനടിക്ട് റോഡിൽ വീണു. ഇയാളുടെ മുകളിലൂടെ ആന അച്ഛൻകോവിൽ ആറ്റിൽ ചാടി വനത്തിൽ കയറി. പരിക്ക് പറ്റിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

 

error: Content is protected !!