ശബരിമല അപ്പം, അരവണ: വരവ് 27 കോടി കടന്നു
ഈ മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കേ അപ്പം, അരവണ പ്രസാദങ്ങളില്‍ നിന്നായി 27 കോടിയിലധികം രൂപയുടെ വരുമാനമുണ്ടായതായി ശബരിമല ക്ഷേത്രം എക്‌സിക്യുട്ടിവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാരിയര്‍ അറിയിച്ചു. അപ്പം, അരവണ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. അപ്പം പാക്കിങിന് ജീവനക്കാരുടെ ക്ഷാമമുണ്ടായിരുന്നെങ്കിലും കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി അത് പൂര്‍ണമായും പരിഹരിച്ചിട്ടുണ്ട്. മണ്ഡലകാലം അവസാനിക്കാറായതോടെ കൂടുതല്‍ അയ്യപ്പന്‍മാര്‍ ദര്‍ശനത്തിനായി സന്നിധാനത്തെത്തുന്നുണ്ട്. പ്രതിദിന തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇളവ് വരുത്തിയതിനാല്‍ വരും ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. അതുകൊണ്ടുതന്നെ അപ്പം, അരവണ വില്പന ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടല്‍.
നേരിട്ടുള്ള നെയ്യഭിഷേകം തുടങ്ങി
ശബരിമലയില്‍ കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ നിര്‍ത്തിവച്ചിരുന്ന നേരിട്ടുള്ള നെയ്യഭിഷേകം പുനരാരംഭിച്ചു. ഗണപതിഹോമത്തിന് ശേഷമാണ് നെയ്യഭിഷേക ചടങ്ങ് സന്നിധാനത്ത് തുടങ്ങിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ നിരവധി ഭക്തര്‍ നെയ്യഭിഷേക ചടങ്ങിന് എത്തിയിരുന്നു. 11 വരെ നെയ്യഭിഷേകം നടത്താന്‍ ഭക്തര്‍ക്ക് അവസരം ലഭിച്ചു. കോവിഡ് മാനദണ്ഡമനുസരിച്ചാണ് നേരിട്ടുള്ള നെയ്യഭിഷേകത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. നിയന്ത്രണം നീക്കിയതോടെ കൂടുതല്‍ അയ്യപ്പന്‍മാര്‍ ശബരിമലയില്‍ തങ്ങാനും നേരിട്ടുള്ള നെയ്യഭിഷേകത്തിനുള്ള അവസരം ഉപയോഗിക്കാനും തുടങ്ങി. അഭിഷേകം ചെയ്ത നെയ്യ് വാങ്ങുന്നതിനുള്ള കൗണ്ടറുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും.
ശബരിമലയിലെ നാളത്തെ (21.12.2021) ചടങ്ങുകള്‍
പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. പതിവ് അഭിഷേകം
4.15 മുതല്‍ 7 മണി വരെ നെയ്യഭിഷേകം
4.30 ന് …ഗണപതി ഹോമം
7.30 ന് ഉഷപൂജ
7.45 മുതല്‍ 9 മണിവരെ ഉദയാസ്തമയ പൂജ
9 മുതല്‍ 11 മണി വരെ നെയ്യഭിഷേകം തുടരും
11.30 ന് കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 .15 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ….ദീപാരാധന
6.45 ന്…..പടിപൂജ
7.30 ന് പുഷ്പാഭിഷേകം
9 മണിക്ക് ….അത്താഴപൂജ
9.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.
തങ്കയങ്കി ഘോഷയാത്ര ഡിസം.22 പുറപ്പെടും
മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര (ഡിസം.22) രാവിലെ ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. 22ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി നടയ്ക്കു വച്ചതാണ് തങ്ക അങ്കി. 22 ന് തങ്ക അങ്കി ഘോഷയാത്രയെ ആറന്‍മുള ക്ഷേത്രത്തില്‍ നിന്ന് ആചാരപൂര്‍വം യാത്രയാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപനും, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. മനോജ് ചരളേലും പി.എം. തങ്കപ്പനും ദേവസ്വം കമ്മീഷണറും ആറന്‍മുള ക്ഷേത്രത്തില്‍ എത്തും.
25 ന് ഉച്ചയോടെയാണ് തങ്ക അങ്കി ഘോഷയാത്ര പമ്പയിലെത്തുക. വൈകുന്നേരം മൂന്നിന് പമ്പയില്‍ നിന്ന് തിരിക്കുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്ക് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ വച്ച് ആചാരപ്രകാരമുള്ള സ്വീകരണം നല്‍കും. ശബരിമല ക്ഷേത്രത്തില്‍ നിന്നും തന്ത്രി പൂജിച്ചു നല്‍കിയ പ്രത്യേക പുഷ്പഹാരങ്ങള്‍ അണിഞ്ഞെത്തുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരും മറ്റ് വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് തങ്ക അങ്കിയെ ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുക. ഘോഷയാത്ര പതിനെട്ടാംപടി കയറി വരുമ്പോള്‍ കൊടിമരത്തിനു മുന്നിലായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് തങ്ക അങ്കിയെ സ്വീകരിക്കും. സോപാനത്ത് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തങ്ക അങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി 6.30ന് ദീപാരാധന നടത്തും. ഡിസംബര്‍ 26ന് ഉച്ചക്ക് 11.50നും 1.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂ