Trending Now

പെരുനാട് പഞ്ചായത്തില്‍ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി ജില്ലാ കളക്ടര്‍

സമൂഹത്തിലെ ആശ്രയമില്ലാത്തവരും, ഇതുവരെ ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികളില്‍ ഉള്‍പ്പെട്ടില്ലാത്തവരുമായ അതിദരിദ്ര്യരെ കണ്ടെത്തി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വാര്‍ഡുതല ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് പെരുനാട് പഞ്ചായത്തില്‍ തുടക്കമായി. മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ വിവിധ വാര്‍ഡുതല ഫോക്കസ്ഗ്രൂപ്പ് ചര്‍ച്ചകള്‍ ജില്ലാകളക്ടര്‍ ഡോ.ദിവ്യഎസ്അയ്യര്‍ ഉദ്ഘാടനം ചെയ്തു.

 

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അഗതികളും അശരണരുമായ ആളുകളെ കണ്ടെത്തി അവര്‍ക്ക് സൂക്ഷ്മസംരംഭങ്ങളിലൂടെ അതിജീവനത്തിനുള്ള വഴി ഒരുക്കുന്നത് മഹത്തരമായ കര്‍മമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

 

പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ സുമേഷ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി മുഖ്യപ്രഭാഷണം നടത്തി. വൈസ്പ്രസിഡന്റ് ഡി. ശ്രീകല, അംഗങ്ങളായ മോഹിനി വിജയന്‍, എം.എസ്. ശ്യാം, അജിതറാണി, മഞ്ജുപ്രമോദ്, കില ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വി.കെ.രാജഗോപാല്‍, റിസോഴ്സ്പേഴ്സണ്‍ എന്‍.ബാലകൃഷ്ണപിള്ള, സെക്രട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അട്ടത്തോട് ഗിരിജന്‍ കോളനി ഊരുമൂപ്പന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍പങ്കെടുത്തു.