ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് (ആരോഗ്യം) ദിവസവേതനത്തിന് രണ്ട് ഡ്രൈവര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. ഏഴാം ക്ലാസ് വിജയിച്ച ഹെവി ഡ്യൂട്ടി ലൈസന്‍സ് (എച്ച്.ഡി.വി) ബാഡ്ജ്, അനുബന്ധ സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയാണ് പരിഗണിക്കുന്നത്.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ അസലും പകര്‍പ്പും സഹിതം ഡിസംബര്‍ 17ന് രാവിലെ 10ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തണം. ഫോണ്‍ 0477- 2251650.