Trending Now

ഐ സി ഫോസ്സിൽ കരാർ നിയമനം

സംസ്ഥാന ഐ.ടി വകുപ്പിന്റെ കീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിൽ (ഐ സി ഫോസ്സ്) ബി.ടെക്/ എം.ടെക്/ ബി.എസ് സി (ഐ.റ്റി ആന്റ് കമ്പ്യൂട്ടർ സയൻസ്)/ എം.എസ് സി (ഐ.ടി/ കമ്പ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ്) / എം.സി.എ/ എം.ബി.എ (സിസ്റ്റംസ്)/ എം.എ (കമ്പ്യൂട്ടേഷണൽ ലിങ്വിസ്റ്റിക്‌സ്/ ലിങ്വിസ്റ്റിക്‌സ്) ബിരുദധാരികളെ എഫ്.ഒ.എസ്.എസ് ഇന്നവേഷൻ ഫെല്ലോഷിപ്പ് 2021 പ്രോഗ്രാം/ പ്രോജക്ടിലേക്ക് ആവശ്യമുണ്ട്.

 

 

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 17ന് രാവിലെ 9 ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ്സ് ഓഫീസ്സിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്:  https://icfoss.in. ഫോൺ: 0471-2700012/ 13/ 14, 0471-2413013, 9400225962.

error: Content is protected !!