പത്തനംതിട്ട ജില്ലയില്‍ ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് 2022 മാര്‍ച്ച് 31 വരെ താത്കാലിക കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബി.എഫ്.എസ്.സി/ ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, എം.എസ്.സി സുവോളജിയോടൊപ്പം നാലു വര്‍ഷം ബന്ധപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ ഉളള പ്രവൃത്തി പരിചയം.
വയസ്- 20-56. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷകള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പത്തനംതിട്ട, തെക്കേമല പി.ഒ, പന്നിവേലിച്ചിറ, പിന്-689 654 എന്ന വിലാസത്തില്‍ ഈ മാസം 13 നുളളില്‍ ലഭിക്കണം. ഫോണ്‍ : 0468 2967720.