Trending Now

പത്തനംതിട്ട നഗരസഭയില്‍ താമസിക്കുന്ന ട്യൂഷന്‍ ടീച്ചര്‍മാരെ അവശ്യമുണ്ട്

konnivartha.com : പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2021-22 അധ്യയന വര്‍ഷം യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍  എടുക്കുന്നതിനായി താത്കാലിക വ്യവസ്ഥയില്‍ പത്തനംതിട്ട നഗരസഭയില്‍ താമസിക്കുന്ന പ്രവര്‍ത്തി പരിചയമുള്ള ട്യൂഷന്‍ ടീച്ചര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യു.പി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി ടി.ടി.സി  യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി ബി.എഡ്  യോഗ്യതയുള്ള അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും അപേക്ഷയും ഡിസംബര്‍ 13 വൈകിട്ട് അഞ്ചിനകം  ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍-9544788310, 8547630042.
error: Content is protected !!