Trending Now

എം സി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു

എം സി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു.
കൊട്ടാരക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ വാളകം പനവേലി അമ്പു നിവാസിൽ അശോകൻ – പ്രസന്ന ദമ്പതികളുടെ മകൻ അനന്ദുഅശോകനാണ് (26) മരിച്ചത്. എംസി റോഡിൽ പനവേലിക്ക് സമീപം മഞ്ചാടി പണയിൽവച്ചായിരുന്നു അപകടം. വാളകത്തേക്ക് പോയ ബൈക്ക് യാത്രികനെ എതിർ ദിശയിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അനന്തുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുമിത്രാദികൾക്ക് വിട്ടു നൽകും. കൊട്ടാരക്കര പോലീസ് കേസെടുത്തു.
error: Content is protected !!